മുസ്ലിം ലീഗിന്റെ ജനകീയ അടിത്തറ തകര്‍ന്നെന്ന വാദം ശരിയല്ലെന്ന് ചെന്നിത്തല
കൊച്ചി: മുസ്ലിം ലീഗിന്റെ ജനകീയ അടിത്തറ തകര്‍ന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനൊരു വാദം ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. പണച്ചാക്കുകളേയും സ്വതന്ത്രരെയും ഇറക്കി എല്‍.ഡി.എഫ് പരീക്ഷണം നടത്തിയെങ്കിലും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ ഓരോ കക്ഷികള്‍ക്കും ഭദ്രമായ സ്ഥാനമുണ്ട്. ആര്.എസ്.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഇത്തവണ ജയിക്കാനായില്ലെന്നത് സത്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നു കാട്ടി രാഷ്ട്രീയ പാര്‍ട്ടികളെ എഴുതിത്തള്ളുന്ന സി.പി.എമ്മിന്റെ നിലപാട് ശരിയല്ല. എല്ലാ ശരിയാക്കുമെന്നു പറഞ്ഞവര്‍ ആദ്യം ശരിയാക്കിയത് വി.എസിനെയാണ്. എം.എല്‍.എ സ്ഥാനത്തു തുടരണോ എന്നു തീരുമാനിക്കേണ്ടത് വി.എസാണെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത തിരക്കിട്ട തീരുമാനങ്ങള്‍ തിരിച്ചടിയായെന്ന് ചെന്നിത്തല പറഞ്ഞു. മെത്രാന് കായല്‍ ഉള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങള്‍ ഔട്ട് ഓഫ് കാബിനറ്റായി എടുത്തത് തിരിച്ചടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദങ്ങളും തിരിച്ചടിക്കു കാരണമായതായി ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."