റാഫേല്‍ ഇടപാട്: വിമാനങ്ങളുടെ എണ്ണം മോദി എന്തിനു കുറച്ചെന്നു പ്രതിപക്ഷം
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ കരാറില്‍ ഓരോ വിമാനത്തിനും 41.42 ശതമാനം അധികവില നല്‍കിയെന്ന ദി ഹിന്ദു ദിനപത്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷം. വാജ്പെയി സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് നരേന്ദ്രമോദി അത് എന്തിനാണ് 36 വിമാനങ്ങളായി കുറച്ചതെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചു. നരേന്ദ്രമോദി രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്നും ഇതുസംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016നെ അപേക്ഷിച്ച് 186 കോടി രൂപയാണ് ഓരോ വിമാനങ്ങള്‍ക്കും വര്‍ധിച്ചത്. റാഫേല്‍ അഴിമതി മൂടിവയ്ക്കാമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ മോഹം നടക്കില്ല.
അത് ഓരോന്നായി പുറത്തുവരികയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
സുഹൃത്തിനായുള്ള തിരക്കിട്ട നീക്കമാണ് നരേന്ദ്രമോദി നടത്തിയതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ചചെയ്തെന്ന് ആരോപിച്ച യെച്ചൂരി ഇക്കാര്യത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."