ഇരുമ്പ-കാച്ചാണി റോഡ്: നിര്‍മാണോദ്ഘാടനം 13ന്
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഇരുമ്പ-കാച്ചാണി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 13ന് തുടങ്ങുമെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഈ റോഡ് ഏറെ ചര്‍ച്ചയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ റോഡിലെ കുഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.തുടര്‍ന്ന് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് റോഡിന്റെ പുനര്‍നിര്‍മാണത്തിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2.65 കോടി രൂപ അനുവദിച്ചിരുന്നു. 2.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ബിറ്റുമിന്‍ മെക്കാര്‍ഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് നിലവാരത്തിലാണ് നവീകരിക്കുന്നത്. ഓടകളും സംരക്ഷണ ഭിത്തികളും നിര്‍മിക്കേണ്ട സ്ഥലങ്ങളും ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ ലെവലിങ്ങ് സര്‍വ്വേ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ലെവലിങ്ങ് വിലയിരുത്താന്‍ ശബരീനാഥന്‍ എം.എല്‍.എയും എത്തിയിരുന്നു. ഓടയും സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണവും പൂര്‍ത്തിയായ ശേഷമായിരിക്കും ടാറിംഗ് ആരംഭിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."