അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ അരങ്ങുണരും
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തൃശൂരില്‍ അരങ്ങുണരും. വൈകിട്ട് അഞ്ചിന് അക്കാദമി അങ്കണത്തിലെ മുരളി തിയറ്ററില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നാടകോത്സവം ഉദ്ഘാടനം ചെയ്യും.
അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത ചടങ്ങില്‍ അധ്യക്ഷയാകും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫെസ്റ്റിവല്‍ പുസ്തകം പ്രകാശനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മേളയിലെ ആദ്യ നാടകം 'ബിറ്റര്‍ നെക്ടര്‍' കെ.ടി മുഹമ്മദ് റീജ്യനല്‍ തിയറ്ററില്‍ അരങ്ങേറും.
സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ആറു വേദികളിലാണ് മേള നടക്കുന്നത്. ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുകയെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറ്റ്ഫോക്ക് ഫെസ്റ്റിവല്‍ ഡയരക്ടര്‍ ജി. കുമാരവര്‍മ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പി. മധു, ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍ ജലീല്‍ ടി. കുന്നത്ത്, ടെക്നിക്കല്‍ ഡയരക്ടര്‍ ശ്രീജിത്ത് രമണന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."