HOME
DETAILS
MAL
പ്രകൃതിയെയും ജീവജാലങ്ങളെയും മാനിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്
backup
January 19 2019 | 03:01 AM
കോഴിക്കോട്: ജില്ലയില്‍ നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'പക്ഷിക്ക് കുടിനീര്' പദ്ധതിക്കു തുടക്കം. ജില്ലയിലെ നാലു ലക്ഷത്തോളം വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ സ്കൂളുകളിലും വീടുകള്‍ക്കു സമീപവും പാത്രത്തില്‍ വെള്ളം നിറച്ചുവയ്ക്കുന്ന പദ്ധതിയാണിത്.
പ്രകൃതിവിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലാതല ഉദ്ഘാടനം പരപ്പില്‍ എം.എം ഹൈസ്കൂളില്‍ മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും മാനിക്കാതിരുന്നാല്‍ മനുഷ്യന് തന്റെ സര്‍വനാശത്തിലേക്കാണ് പോകുകയെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ്കുമാര്‍ അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന് പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."