വേളം എച്ച്.എസില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം
കുറ്റ്യാടി: വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്ക്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ജു ശ്രീധര്‍, അബിന്‍, സന്ദീപ് സഹല്‍, വിപിന്‍, എം.എസ്.എഫ് പ്രവര്‍ത്തകരായ മുഹമ്മദ് അസില്‍, എ.പി ഫായിസ്, മുഹമ്മദ് ഷഫിന്‍, മുഹമ്മദ് റഈസ്, സിയാദ് മൊയ്തു, സുഹൈല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. നിസാരമായി പരുക്കേറ്റ ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം പരിസരത്തുണ്ടായ പൊലിസുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
തുടര്‍ന്ന് കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസെത്തുകയും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷാവസ്ഥ അവസാനിച്ചതിനു ശേഷമാണ് സി.ഐ എത്തിയതെന്നും സി.ഐയുടെ ഇടപെടല്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കലാജാഥയ്ക്ക് സ്‌കൂള്‍ പരിസരത്തു നല്‍കിയ സ്വീകരണം കഴിഞ്ഞ് പെണ്‍കുട്ടികളടങ്ങിയ നാട്യസംഘം തിരിച്ചുപോകാന്‍ ജീപ്പില്‍ കയറുന്നതിനിടെ കല്ലേറുണ്ടായതാണു സംഘര്‍ഷത്തിനു കാരണമെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. എന്നാല്‍ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് സ്‌കൂളിലേക്കു പോകുകയായിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലിസും ആക്രമിക്കുകയായിരുന്നെന്ന് എം.എസ് എഫും ആരോപിക്കുന്നു. അക്രമത്തെ തുടര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് നോക്കിനില്‍ക്കെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും എം.എസ്.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."