ജൈവ സമ്പത്ത് സംരക്ഷിക്കാന്‍ പതിനാല് ഛായാഗ്രാഹകര്‍
കോഴിക്കോട്: വെട്ടി നശിപ്പിച്ചപ്പോഴും കത്തിനശിച്ചപ്പോഴും അവര്‍ക്ക് പരിഭവങ്ങളില്ലായിരുന്നു. എന്നാല്‍ ഇന്ന്് പ്രകൃതിയുടെയും കാലാവസ്ഥയുടെയും വ്യതിയാനങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ നിസഹായരാണ്. വെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ് ലോകത്തെവിടെയും. ഈ സാഹചര്യത്തിലാണ് കാടിനെയും കാടിന്റെ മക്കളെയും ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ തേടിപ്പോയത്.
ആത്മനിര്‍വൃതിയോടെ തിരിച്ചെത്തിയ ഈ 14 ഫോട്ടോഗ്രാഫര്‍മാര്‍ ഇന്നലെ കോഴിക്കോട് ഒരുമിച്ചുകൂടി. ദ ആര്‍ട്ട് ഓഫ് നേച്വര്‍ ടീമംഗങ്ങള്‍. ലോക വന്യജീവിദിനത്തോടനുബന്ധിച്ചു അവര്‍ നടത്തിയ വന്യജീവിഫോട്ടോപ്രദര്‍ശനം വേറിട്ട കാഴ്ചാനുഭവമായി.
അവര്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങളില്‍ നിന്ന് അത്യപൂര്‍വമായ 140 ഓളം ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. കാടിന്റെ മക്കളുടെ വ്യത്യസ്ത ജീവിത നിമിഷങ്ങളിലൂടെ ഓരോ കാഴ്ചക്കാരനെയും കൊണ്ടുപോയ ചിത്രങ്ങള്‍. രാവിലെ 11 മുതല്‍ ഏഴ് വരെ നൂറുകണക്കിനാളുകളാണ് കാഴ്ചക്കാരായെത്തിയത്. സെലന്റ്‌വാലി വൈല്‍ഡ് ലൈഫ്‌വാര്‍ഡന്‍ ശില്‍പ വി.കുമാര്‍ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കാടകങ്ങളിലെ ഭാവപകര്‍ച്ചകള്‍ ഒപ്പിയെടുത്തിരിക്കുന്ന ഫോട്ടോപ്രദര്‍ശനം കാഴ്ചക്കുപ്പുറമുള്ള പ്രകൃതിയുടെ സന്ദേശം പകര്‍ന്നുനില്‍കുമെന്നും പ്രകൃതിയെ സ്‌നേഹിക്കുക, വന്യജീവികളെ സംരക്ഷിക്കുക എന്നതാണ് ഇതുകൊണ്ടുള്ള സന്ദേശമെന്നു ഫോട്ടോഗ്രാഫര്‍മാരായ ഡോ. ലക്ഷ്മി ജയകുമാര്‍, രവി ഉണ്ണി, സുജീഷ് പുത്തന്‍വീട്ടില്‍, സത്രജിത്ത് കാരാട്, ശ്രീജ സന്തോഷ്, സി.ആര്‍.പുഷ്പ, സംഗീത എ.ബാലകൃഷ്ണന്‍, ബി.സജു, വിനീത് മണാലിയില്‍, ഉമ്മര്‍ ബാവ, സുജിത് കാരാട്, മുരളി ഐറിസ്, ജസീക് തന്തുതുലാന്‍, അലി മലപ്പുറം എന്നിവര്‍ അറിയിച്ചു.
പ്രദര്‍ശനം നാലുവരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."