HOME
DETAILS

മലയാളം സര്‍വകലാശാല ഏറ്റെടുക്കുന്നത് മാങ്ങാട്ടിരിയിലെ ഭൂമി

  
backup
January 19 2019 | 04:01 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86

തിരൂര്‍: മലയാള സര്‍വകലാശാലയ്ക്കു സ്ഥിരം ആസ്ഥാന മന്ദിരവും കാംപസുമൊരുക്കാന്‍ ഒടുവില്‍ പരിഗണിച്ചതു തിരൂര്‍ മാങ്ങാട്ടിരിയിലെ 11.5 ഏക്കര്‍ ഭൂമിതന്നെ. പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ചതുപ്പുനിലം ഒഴിവാക്കിയുള്ള കരഭൂമിയാണ് സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സെന്റിന് 1,60,000 രൂപ നിരക്കില്‍ 11.5 ഏക്കര്‍ ഏറ്റെടുക്കാന്‍ 17.65 കോടി രൂപയുടെ ഭരണാനുമതിയുമായി. സര്‍വകലാശാലയും ജില്ലാ കലക്ടറേറ്റും നിര്‍ദേശിച്ച ഭൂമിക്കു ജില്ലാതല വിലനിര്‍ണയ സമിതിയാണ് വില നിശ്ചയിച്ചത്. ഇതിനു സംസ്ഥാന ധനകാര്യവകുപ്പ് അംഗീകാരം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി നിശ്ചയിച്ച് ഉത്തരവുമിറക്കിയിട്ടുണ്ട്.
മാങ്ങാട്ടിരിയിലെ 17 ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്കു സ്ഥിരം ആസ്ഥാന മന്ദിരവും കാംപസും പണിയാന്‍ നേരത്തെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ചതുപ്പുനിലം സെന്റിന് 1,70,000 രൂപ നിശ്ചയിച്ച് ഏറ്റെടുക്കുന്നതു പ്രതിപക്ഷ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നു വിവാദമായിരുന്നു. തുടര്‍ന്നു ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
വിദഗ്ധ സമിതി സര്‍വകലാശാലയ്ക്കു പരിഗണനയിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മാങ്ങാട്ടിരിയിലെ ഭൂമി ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍തലത്തിലുണ്ടായ ചര്‍ച്ചകളുടെയും തുടര്‍നടപടികളുടെയും ഫലമായാണ് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ചതുപ്പുനിലം ഒഴികെയുള്ള കരഭൂമി ഏറ്റെടുക്കാനും പ്രകൃതിസൗഹൃദ കാംപസ് ഒരുക്കാനും തീരുമാനിച്ചത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവൃത്തികള്‍ വളരെ വേഗത്തില്‍ തുടങ്ങുമെന്നും നിലവിലെ കാംപസ് സര്‍വകലാശാലയ്ക്കായി നിലനിര്‍ത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വ്യക്തമാക്കി.
മാങ്ങാട്ടിരിയിലെ ഭൂമി ഏറ്റെടുക്കുന്നതിനു സര്‍വകലാശാലയ്ക്കു മുന്നില്‍ നിലവില്‍ തടസവാദങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മാങ്ങാട്ടിരിയിലെ ഭൂമി ഏറ്റെടുക്കുന്നതു ചോദ്യം ചെയ്തു കോടതിയില്‍ ചിലര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമപ്രശ്‌നങ്ങളില്ലാതെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago