HOME
DETAILS
MAL
ജൈവ കാര്‍ഷിക രംഗത്തേക്ക് 'നന്മ രാമന്തളി'
backup
January 19 2019 | 04:01 AM
പയ്യന്നൂര്‍: വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി നന്മ രാമന്തളി ജൈവ പച്ചക്കറി കൃഷി രംഗത്തേക്ക്. കഴിഞ്ഞ പത്തു വര്‍ഷമായി വാഴ കൃഷിയിലും ജൈവ പച്ചക്കറി കൃഷി രംഗത്തും സ്ഥിര സാന്നിധ്യമായ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഈ വര്‍ഷം വിപുലമായി നന്മ എന്ന പേരില്‍ ജൈവ പച്ചകൃഷി ആരംഭിച്ചിരിക്കുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്താണ് ജൈവകൃഷി നടത്തുന്നത്. കൊയിത്തട്ട മീത്തലെ വീട് പാട ശേഖരത്തില്‍ നടന്ന ജൈവകൃഷി വിത്ത് നടീല്‍ ചടങ്ങ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. കെ.പി രാജേന്ദ്രന് അധ്യക്ഷനായി. കൃഷി ഓഫിസര്‍ കെ. പ്രീത, നാരായണി അമ്മ, കെ.പി സുരേശന്, കെ.എം അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."