HOME
DETAILS
MAL
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുന:സ്ഥാപിക്കണം
backup
March 02 2017 | 01:03 AM
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ നവീകരണ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ എയര്‍പോര്‍ട്ടിനെ ബോധപൂര്‍വം നിര്‍ജീവമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ കടുത്ത അനീതിക്കെതിരില്‍ പ്രക്ഷോഭം നടത്തുവാനും ജനപ്രതിനിധികളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കാനും മലപ്പുറം ജില്ലാ പ്രവാസി കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ അബ്ദുല്‍ റസാഖ് അധ്യക്ഷനായി. കുഞ്ഞുട്ടി പൊന്നാട്, കുഞ്ഞാവ ഹാജി, ടി.കെ അശ്റഫ്, ജെയിംസ്, കെ.കെ അലവി, ഷാനവാസ്, ചൊക്ലി മൊയ്തീന്‍കുട്ടി, ഒ.പി ഇബ്രാഹീം, ഇബാദ്, സുരേന്ദ്രന്, അബ്ദുസ്സലാം, അബ്ദുല്‍ കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."