ജയം കൈവിട്ട് ഗോകുലം
മൊഹാലി: ഇന്നലെ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ ജയംകൈവിട്ട് ഗോകുലം എഫ്.സി. നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്.സിക്കെതിരായ എവേ മത്സരത്തിലായിരുന്നു കളിയുടെ അവസാന മിനുട്ടില്‍ ഗോള്‍ വാങ്ങി അര്‍ഹിച്ച ജയം കൈവിട്ടത്.
84ാം മിനുട്ടില്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളില്‍ ഗോകുലം 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ അധികസമയത്തിന്റെ നാലാം മിനുട്ടില്‍ ഗോകുലത്തെ സ്തബ്ധരാക്കി മിനര്‍വയുടെ ഗോള്‍ പിറക്കുകയായിരുന്നു. ജോര്‍ദെ റോഡ്രിഗസാണ് മിനര്‍വയുടെ സമനില ഗോള്‍ കണ്ടെത്തിയത്.
20-ാം മിനുട്ടില്‍ മിനര്‍വ താരം കൊനാന്‍ സക്കാരി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മിനര്‍വ പത്തുപേരായി ചുരുങ്ങിയിട്ടും അവസരം മുതലെടുക്കാന്‍ ഗോകുലത്തിനായില്ല. 84-ാം മിനുട്ടിലാണ് ഗോകുലം ആദ്യ ഗോള്‍ കണ്ടെത്തിയത്. ഇതോടെ ഗോകുലത്തിന്റെ ജയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. അവസാനമായി കളിച്ച ഏഴു മത്സരങ്ങളിലും ജയിച്ചിട്ടില്ലാത്ത ഗോകുലം വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് മിനര്‍വയുടെ ഹോം മൈതാനത്തെത്തിയത്. ചുരുക്കം ചില ഗോളവസരങ്ങള്‍ മാത്രമേ ഗോകുലത്തിന് സൃഷ്ടിക്കാനായുള്ളൂ. 84-ാം മിനുട്ടില്‍ മാര്‍ക്കസ് നേടിയ ഗോളില്‍ ഗോകുലം മുന്നിലെത്തിയെങ്കിലും മിനര്‍വയ്ക്കു കീഴങ്ങാന്‍ മനസില്ലായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ ഗോകുലത്തിന്റെ വിജയമോഹങ്ങള്‍ തല്ലിക്കെടുത്തി റോഡ്രിഗസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മിനര്‍വ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."