HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
backup
March 02 2017 | 11:03 AM
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്ക് ജാമ്യം നല്കിയാല് കേസിനെ ബാധിക്കുമെന്നും ഇയാള്‍ക്ക് ഉന്നത ബന്ധങ്ങള്‍ ഉളളതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജിഷ്ണുവിന്റെ മരണം നടന്ന ദിവസം സഞ്ജിത്ത് പാമ്പാടിയില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."