ട്രെയിന്‍ യാത്രയ്ക്കിടെ കോള കുടിപ്പിച്ചു: പെരുവണ്ണാമൂഴി സ്വദേശികള്‍ കവര്‍ച്ചക്കിരയായി
പേരാമ്പ്ര: മംഗലാപുരത്തു നിന്നു കോഴിക്കോട്ടേക്കു ട്രെയിനില്‍ യാത്ര ചെയ്ത പെരുവണ്ണാമൂഴി സ്വദേശികളായ രണ്ടുപേര്‍ സഹയാത്രികന്റെ ചതിയില്‍പെട്ടു കവര്‍ച്ചക്കിരയായി. മുതുകാട്ടിലെ കൊടക്കനാല്‍ ജോബി(40) അയല്‍വാസി പഴുക്കാം കുളം ജയിംസ് എന്ന ഉമ്മച്ചന്‍ (53) എന്നിവരാണു വഞ്ചിതരായത്.
മലയാളിയും പാലക്കാടു സ്വദേശിയുമെന്നു സ്വയം പരിചയപ്പെടുത്തിയ സുരേഷെന്ന യുവാവ് സ്‌നേഹം നടിച്ചു കോളയെന്നു തോന്നുന്ന പാനീയം ഇരുവരെയും കുടിപ്പിച്ചു. അല്‍പ്പ സമയത്തിനകം ഇവര്‍ ഉറക്കത്തിലുമായി. ബുധനാഴ്ച (16119) രാത്രി 10.20നു പുറപ്പെട്ട ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണു ഇവര്‍ മംഗലാപുരത്തു നിന്നു യാത്ര പുറപ്പെട്ടത്. ഉറങ്ങിയുണര്‍ന്ന ജോബി തിരുപ്പൂരും ഉമ്മച്ചന്‍ ഒലവക്കോട്ടും സ്റ്റേഷനുകളില്‍ ഇറങ്ങി. ജോബി ഉമ്മച്ചനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇരുവരുടെയും ബാഗുകളും കാണാനില്ലായിരുന്നു. ഉമ്മച്ചന്‍ കോഴിക്കോട്ടിറങ്ങി നാട്ടിലെത്തിയെന്നു ജോബി കരുതി. വ്യാഴാഴ്ച വൈകീട്ടു തിരുപ്പൂരില്‍ നിന്നു നാട്ടിലേക്കു തിരിച്ചു.
ഇതിനിടയില്‍ ഇവരുടെ വരവു അറിഞ്ഞു കാത്തിരുന്ന വീട്ടുകാര്‍ ഇവരെക്കുറിച്ചു ഒരു വിവരവും ലഭിക്കാത്തതിനാല്‍ പരിഭ്രാന്തിയിലായി.പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വ്യാഴാഴ്ച വൈകീട്ടു വീട്ടിലെത്തിയ ജോബി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. ഉമ്മച്ചനെ ജോബി അപായപ്പെടുത്തിയതാണെന്ന മട്ടിലായിരുന്നു ജോബിക്കെതിരേയുള്ള ചോദ്യവും പ്രചരണവും. ജോബി ആകെ വിഷമിച്ചു നില്‍ക്കുന്നതിനിടെ ഉമ്മച്ചന്‍ പേരാമ്പ്രയിലെത്തിയെന്ന വിവരം ലഭിച്ചു. ഒലവക്കോട്ടു നിന്നു വടകരയില്‍ ട്രയിനിറങ്ങിയ ഇയാള്‍ പേരാമ്പ്ര ടൗണിലൂടെ ഇന്നലെ നടന്നു നീങ്ങുന്നതു കണ്ട നാട്ടുകാരിലൊരാള്‍ വിവരം ധരിപ്പിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണു ഉമ്മച്ചന്‍ സംസാരിച്ചത്. കഴിച്ച പാനീയത്തിന്റെ മയക്കത്തില്‍ നിന്നു അപ്പോഴും ഉമ്മച്ചന്‍ മോചിതനായിട്ടില്ലായിരുന്നു.
കാര്യങ്ങള്‍ ബോധ്യപ്പെട്ട പൊലിസ് ഇരുവരെയും വിട്ടയച്ചു. ബാഗും അതിലെ ചില രേഖകളും നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണു ഇവരും വീട്ടുകാരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."