HOME
DETAILS

നന്മയുടെ പര്യായം മില്ലുമുക്കിന്റെ ഈ 'കാരുണ്യം'

ADVERTISEMENT
  
backup
March 02 2017 | 19:03 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%ae




കണിയാമ്പറ്റ: അശരണര്‍ക്ക് കൈത്താങ്ങായും സമൂഹത്തിലെ നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്തിയും നന്മയുടെ പര്യായമായി മാറുകയാണ് മില്ലുമുക്കിലെ കാരുണ്യം റിലീഫ് കമ്മിറ്റി.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമത്തില്‍ 2012ല്‍ ആരംഭിച്ച റിലീഫ് കമ്മിറ്റി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണീരൊപ്പിയ കുടുംബങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്തതാണ്.
തങ്ങളുടെ ഇഷ്ട നേതാവിന്റെ വിയോഗം താങ്ങാവുന്നതിലപ്പുറമായിരുന്ന ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ രൂപീകരിച്ച റിലീഫ് കമ്മിറ്റി തങ്ങളുടെ പരിമിധികള്‍ വകവെക്കാതെയാണ് സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ആറു വര്‍ഷങ്ങള്‍ പിന്നിട്ട് നാടിനും നാട്ടുകാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നത്.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്മിറ്റി ഇക്കാലയളവില്‍ ചുക്കാന്‍ പിടിച്ചത്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് വിവാഹ സംഗമമാണെന്ന് മാത്രം.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 68 യുവതികളെ വിവാഹമെന്ന സ്വപ്നത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ അവര്‍ക്കായി. ഇത്തവണ 10 കുട്ടികള്‍ കൂടി കമ്മിറ്റിയുടെ കൂട്ടായ്മയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കും.
ജില്ലയിലെ സുമനസുകള്‍ നല്‍കുന്ന സംഭാവനകള്‍ സ്വരുക്കൂട്ടിയും ഒപ്പം തങ്ങളുടെ വിഹിതമായുള്ള തുകയും സമന്വയിപ്പിച്ചാണ് ഇവര്‍ വിവാഹ ജീവിതത്തിലേക്ക് യുവതികള്‍ക്ക് കൈപ്പിടിച്ച് നടത്തുന്നത്. ഒപ്പം മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ പരിഗണന നല്‍കുന്നുണ്ട്.
പഠനത്തില്‍ താല്‍പര്യമുള്ള നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വിദ്യഭ്യാസ സഹായ പദ്ധതി, ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണത്തിനുള്ള സഹായം, മാരക രോഗം പിടിപ്പെട്ടവര്‍ക്ക് രോഗ ചികിത്സാ പദ്ധതി, ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളെ ആദരിക്കല്‍, ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മാസാന്തം ഭക്ഷണക്കിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ കാരുണ്യത്തിന് കീഴില്‍ നടക്കുന്നുണ്ട്.
കമ്മിറ്റി ആയിരത്തോളം വീടുകളില്‍ സര്‍വേ നടത്തി കണ്ടെത്തിയ 100 വ്യക്തികള്‍ക്ക് മാസാന്ത പെന്‍ഷന്‍ നല്‍കുന്ന പദ്ധതി, വയനാട് സി.എച്ച് സെന്ററുമായി സഹകരിച്ച് 100 വ്യക്തികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായം എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ്.
ഒപ്പം കായിക മേഖലയിലേക്കും കാരുണ്യം കാല്‍വെപ്പ് നടത്തുന്നുണ്ട്. കായിക മേഖലയില്‍ മികവ് തെളിയിക്കുന്ന നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്തി അവരെ അവരുടെ മേലയില്‍ ഉന്നതിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം ആരംഭിക്കും.
എല്ലാ വര്‍ഷവും ഫെബ്രുവരി അവസാന വാരത്തില്‍ നടക്കുന്ന വിവാഹ സംഗമം നാടിന്റെ ഉത്സവമായാണ് നാട്ടുകാര്‍ കൊണ്ടാടുന്നത്. ഇത്തവണ മാര്‍ച്ച് ആദ്യവാരത്തിലേക്ക് മാറിയ വിവാഹ സംഗമവും വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു; വ്യാപക മഴയ്ക്ക് സാധ്യത, സെപ്തംബര്‍ 8ന് ശക്തമായ മഴ

Kerala
  •  3 days ago
No Image

പാപ്പനംകോട് തീപിടുത്തം; വൈഷ്ണക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് വിനുവെന്ന് പൊലിസ്; ഡിഎന്‍എ പരിശോധന നടത്തും

Kerala
  •  3 days ago
No Image

രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി: മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

വമ്പന്‍ ഓഫറുകളൊരുക്കി സപ്ലൈകോ ഓണം ഫെയറുകള്‍ നാളെ ആരംഭിക്കും

Kerala
  •  3 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി

National
  •  3 days ago
No Image

തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു

Kerala
  •  3 days ago
No Image

അഭിഭാഷകനോട് മോശമായി പെരുമാറി: എസ്‌ഐക്ക് രണ്ടുമാസം തടവുശിക്ഷ

Kerala
  •  3 days ago
No Image

പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആയിരങ്ങള്‍ മരിച്ചു; 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

International
  •  3 days ago
No Image

'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനേയും പേടി'; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

Kerala
  •  3 days ago
No Image

ഇനി പോരാട്ടം രാഷ്ട്രീയക്കളത്തില്‍; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍, ഹരിയാന തെരഞ്ഞെടുപ്പില്‍ മാറ്റുരക്കും

National
  •  3 days ago