ആദിവാസി കലകളുടെ നേര്‍ക്കാഴ്ചയായി ഗോത്ര ഫെസ്റ്റ്
മാനന്തവാടി: ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുമായി ഗോത്ര വര്‍ഗ വിഭാഗങ്ങളുടെ തനത് കലകള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച എടവക പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് വൊട്ടോം വോളിച്ചോം ഏറെ ശ്രദ്ധേയമായി.
എടവക പഞ്ചായത്തും കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളും സംയുക്തമായാണ് ഗോത്ര ഫെസ്റ്റ് 2019 സംഘടിപ്പിച്ചത്. നൂറോളം കോളനികളില്‍ നിന്നുള്ളവര്‍ തുടികൊട്ട്, കമ്പള നാട്ടി, വട്ടകളി, വട്ട പാട്ട് തുടങ്ങിയ ഗോത്രകലകള്‍ അവതരിപ്പിച്ചു. ഗോത്ര വിഭാഗങ്ങളുടെ അടയാഭരണങ്ങള്‍, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഫെസ്റ്റില്‍ നടന്നു. പഞ്ചായത്തിലെ പതിനൊന്ന് സ്‌കൂളുകളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികളും അന്‍പത് രക്ഷിതാക്കളും ഫെസ്റ്റില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബെന്നി ആന്റണി പറഞ്ഞു. വൊട്ടോം വോളിച്ചോം ഗോത്ര ഫെസ്റ്റ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."