വിദേശത്ത് കുടുങ്ങിയ മകനെ മോചിപ്പിക്കാന്‍ പിതാവ് പൊലിസില്‍ പരാതി നല്കി
ഗൂഡല്ലൂര്‍: വിദേശത്ത് തൊഴിലുടമയുടെ പീഡനത്തിന് ഇരയാകുന്ന മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലിസില്‍ പരാതി നല്കി.ഗൂഡല്ലൂര്‍ താലൂക്ക് ഓവാലി പഞ്ചായത്തിലെ സീ ഫോര്‍ത്ത് എസ്റ്റേറ്റ് തൊഴിലാളി മുഹമ്മദ് ഹനീഫയാണ് ഇതുസംബന്ധിച്ച് ഗൂഡല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. മലേഷ്യയില്‍ കുടുങ്ങികിടക്കുന്ന മകന് മുഹമ്മദ് ബഷീര്‍ (20)നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ചെന്നൈയിലെ ട്രാവല്‍ ഏജന്‍സി മുഖേനയാണ് മുഹമ്മദ് ബഷീര്‍ (20) മലേഷ്യയിലെത്തിയത്. എന്നാല്‍ തൊഴിലുടമ കരാറിന് വിപരീതമായി ശമ്പളം നല്‍കാതെയും ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചും മകനെ പീഡിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. നാട്ടിലേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്നും ഹനീഫ പറയുന്നു. മുഹമ്മദ് വീഡിയോ സന്ദേശത്തിലൂടെയാണ് പിതാവിനെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിഷയത്തില്‍ ജില്ലാ പൊലിസ് മേധാവി ഷണ്മുഖ പ്രിയ, ദ്രാവിഡമണി എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."