ചീക്കോട് കുടിവെളള പദ്ധതി: 10ന് രാമനാട്ടുകരയില്‍ ടെന്‍ഡര്‍ ക്ഷണിക്കും
ഫറോക്ക്: ചീക്കോട് പദ്ധതി വഴി രാമനാട്ടുകര നഗരസഭയില്‍ സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി നടപ്പാക്കുന്നതിനായി 10ന് ടെന്‍ഡര്‍ ക്ഷണിക്കും. 28ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്നു വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈനമോളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനമായത്.
രാമനാട്ടുകരിയില്‍ സമ്പൂര്‍ണ്ണ കുടിവെളള വിതരണത്തിനായി 86 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. വിട്ടുപോയ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി പ്രതിദിനം 40 ലക്ഷം ലിറ്റര്‍ ജല വിതരണത്തിനാണ് പദ്ധതി. ഇതിനായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ 15 കോടിയും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പിന്നീട് 11 കോടിയും അനുവദിച്ചിരുന്നു. നിലവില്‍ ഇത്തിളാംകുന്നില്‍ 15 ലക്ഷം ലിറ്ററും ഫാറൂഖ്‌കോളജില്‍ അഞ്ചു ലക്ഷവും സംഭരണ ശേഷിയുളള ടാങ്കുകളുണ്ട്. ഇതിനു പുറമെ ചുളളിപ്പറമ്പില്‍ ഏഴു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്ക് കൂടി നിര്‍മിക്കാനും നിര്‍ദേശം നല്‍കി. പലസ്ഥലങ്ങളിലും കാലപ്പഴക്കമേറിയ പൈപ്പുകളാണുളളത്. ഇവ മാറ്റിയും ഒട്ടും പൈപ്പ് ലൈനില്ലാത്തിടങ്ങളിലേക്ക് വ്യാപിപ്പിച്ചു മായിരിക്കും ജല വിതരണ ശൃംഖല പൂര്‍ത്തിയാക്കുക. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണനും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."