കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്ന് രാംലീലാ മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യും. മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇതോടൊപ്പമുണ്ടാകും. രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിനായി രാംലീലാ മൈതാനിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള എം.പിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. അവര്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. നിലവിലെ ഏഴ് മന്ത്രിമാര്‍ പുതിയ സര്‍ക്കാരിലും തുടരുമെന്നാണ് സൂചന. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി തുടരും. പുതിയ എം.എല്‍.എമാരില്‍ രാഘവ് ചദ്ദ, അദിഷി മര്‍ലേന എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. രാഘവ് ചദ്ദക്ക് ധനകാര്യവും അദിഷിക്ക് വിദ്യാഭ്യാസവും നല്‍കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."