HOME
DETAILS

സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

  
backup
March 02 2017 | 19:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4


നാദാപുരം: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിയെ കാണും. വ്യക്തമായ തെളിവുണ്ടായിട്ടും കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചതില്‍ സങ്കടമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശാസ്ത്രീയ തെളിവായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കോളജ് ചെയര്‍മാന്‍ കൃഷ്ണദാസാണ് നശിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് പോയി കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കും. ദുര്‍ബലരായ തങ്ങള്‍ക്ക് ഇനിയും സമരം ചെയ്യാനാവില്ല. സമരത്തില്‍ നിന്നു പിന്മാറുകയാണ്.
കൃഷ്ണദാസ് ഒഴികെയുള്ളവരെ അറസ്റ്റു ചെയ്യാന്‍ കഴിയുമെങ്കിലും പൊലിസ് അതിനു തയാറാകുന്നില്ല. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നല്ല അറസ്റ്റു വൈകുന്നത്. റൂറല്‍ എസ്.പിയുള്‍പ്പെടെയുള്ളവര്‍ പണം വാങ്ങിയിട്ടാണ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ഇവിടെ വന്നു കണ്ണീരൊഴുക്കി പോയതില്‍ പലരും കള്ളനാണയങ്ങളാണ്. ജിഷ്ണുവിനെ അവര്‍ കൊന്നതാണെന്നതിനുള്ള തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ച ഡോക്ടര്‍മാര്‍ക്കെതിരേയും പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago