പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം
മംഗളൂരു: ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി പാതയില്‍ മറിഞ്ഞു. ഇതേ തുടര്‍ന്ന് അധികൃതര്‍ പാത അടച്ചിട്ടു. മംഗളൂരുവിനടുത്ത പടീല് മരോളി ദേശീയപാതയിലാണ് ഇന്നലെ ഉച്ചക്ക് മൂന്നോടെ അപകടമുണ്ടായത്. ടാങ്കറില്‍നിന്നു ഗ്യാസ് ചോര്‍ന്നതോടെയാണ് അധികൃതര്‍ പാത അടച്ചിട്ടത്. സംഭവം അറിഞ്ഞയുടന്‍ അപകട പ്രദേശത്തേക്ക് അഗ്നിരക്ഷാസേനയും പൊലിസും കുതിച്ചെത്തി ചോര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
പാതയിലെ അപകടവളവില്‍ മുന്‍കരുതലെടുക്കാതെ ലോറി ഓടിച്ചതിനെ തുടര്‍ന്നാണ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞതെന്നാണ് വിവരം. മംഗളൂരുവിലെ എം.ആര്.പി.എല്ലില്‍നിന്നു ഗ്യാസുമായി പോവുകയായിരുന്നു ലോറി. ശിവമോഗ സ്വദേശി ശ്രാവണ്‍ ആയിരുന്നു ലോറി ഓടിച്ചിരുന്നത്. ഏറെ തിരക്കേറിയ സമയത്ത് പടീല് മരോളി ദേശീയപാതയില്‍ എങ്ങിനെ ടാങ്കര്‍ ലോറി കയറി വന്നെന്ന് അറിയില്ലെന്ന് പൊലിസ് വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളില്‍ ഗ്യാസ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള കൂറ്റന്‍ വാഹനങ്ങള്‍ സഞ്ചരിക്കരുതെന്ന നിയമം കര്‍ശനമായി നടപ്പാക്കുന്ന പ്രദേശം കൂടിയാണ് മംഗളൂരു. ടാങ്കര്‍ മറിഞ്ഞ ഉടനെ തന്നെ ഗ്യാസ് ചോര്‍ച്ചയും ഉണ്ടായി. അഗ്നിരക്ഷാസേനയും പൊലിസും ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."