പൊതുജന പരാതിപരിഹാര അദാലത്തില്‍ ലഭിച്ചത് 93 പരാതികള്‍
പൊന്നാനി: ജില്ല കളക്ടറുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്ന പൊതുജനപരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 93 പരാതികള്‍ ഇതില്‍ 29 പരാതികള്‍ ഓണ്‍ലൈനായും, 64 പരാതികള്‍ നേരിട്ടും എത്തി. പഞ്ചായത്ത്, റവന്യൂ തലങ്ങളില്‍ തീര്‍പ്പ് കല്പിക്കേണ്ട പരാതികളാണ് ലഭ്യമായതില്‍ ഏറെയും. ഈ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഭൂമിയുമായി ബന്ധപ്പെട്ടുള്ള നിരവധി പരാതികളും തീര്‍പ്പിനായി അദാലത്തിലെത്തി. ചികിത്സാ സഹായം, എല്‍. ആര് .എം കേസ് ,റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറായി പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കാതിരുന്നതിനാല്‍ ജനപങ്കാളിത്തവും കുറവായിരുന്നു.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ അസാന്നിദ്ധ്യത്തില്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഒ.ജെ.അരുണ്‍, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ നിര്‍മ്മലകുമാരി, പൊന്നാനി തഹസില്‍ദാര്‍ പി.അന്‍വര്‍ സാദത്ത്, എല്‍.ആര്.തഹസില്‍ദാര്‍ ഉഷാകുമാരി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."