യു.പിയില്‍ യുവതിയെ പൊലിസുകാര്‍ ബലാത്സംഗം ചെയ്തു
ഗൊരഖ് പൂര് : യു.പിയില്‍ വീണ്ടും ഉന്നാവ് മോഡല്‍ ക്രൂരത. ഇത്തവണ പ്രതികള്‍ നിയമപാലകര്‍ തന്നെ. ഉത്തര്‍ പ്രദേശ് ഗൊരഖ് പൂരിലെ ഹോട്ടലില്‍ വച്ച് ഇരുപതുകാരിയെ രണ്ട് പൊലിസുകാര്‍ ബലാത്സംഗം ചെയ്തു. ഇതാണ് പുതിയ കേസ്. ഇരുപതുകാരിയെ മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പേരില്ലാത്ത രണ്ട് പൊലിസുകാര്‍ക്കെതിരേ എഫ്.ഐ.ആര് ഇട്ടിട്ടുണ്ടന്നും എന്നാല്‍ ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലന്നും ഗൊരഖ് പൂര് പൊലിസ് മേധാവി അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് യുവതി പറയുന്നതിങ്ങനെ . രണ്ട് പൊലിസുകാര്‍ തന്നെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തന്നെ ഉപേക്ഷിക്കാന്‍ അവരോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ എന്നെ അടിക്കുകയായിരുന്നു. ശേഷം എന്നോട് ഓട്ടോറിക്ഷയില്‍ കയറി വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചു. കുറ്റകൃത്യം നടന്ന ഹോട്ടല്‍ മുറിയും എന്നെ ബലാത്സംഗം ചെയ്ത പൊലിസുകാരെയും തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി പറഞ്ഞു.വിഷയത്തില്‍ മുഴുവന്‍ സ്റ്റാഫ് അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്യണമെന്നാവിശ്യപ്പെട്ട് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, പൂര്‍വഞ്ചല്‍ സേന തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്പില് കുത്തിയിരുപ്പ് സമരം നടത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."