മങ്കട സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം സി.പി.എം ആഘോഷിക്കുന്നുവെന്ന് യു.ഡി.എഫ്
മങ്കട: ഗവ.ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം സി.പി.എം ആഘോഷിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി മണ്ണെടുത്തത് മൂലം തകര്‍ന്ന് വീണത് ഉദ്യോഗസ്ഥ രംഗത്തുണ്ടായ വീഴ്ചയാണ്. ഈ വീഴ്ച മുതലെടുത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്.
സ്‌കൂളില്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ഏഴുകോടിയോളം രൂപ അനുവദിച്ച ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഗുണ്ടകളെ വിട്ട് തടയാനാണ് സി.പി.എം ശ്രമിച്ചത്. സി.പി.എം ഈ ശൈലി തുടര്‍ന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ കുറ്റവാളിയായ അസിസ്റ്റന്റ് എന്‍ജിനീയറെ സംരക്ഷിക്കാന്‍ സി.പി.എം വഴിവിട്ട ശ്രമം നടത്തുകയാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കട്ടെ എന്ന ഒഴുക്കന്‍ സമീപനമാണ് സി.പി.എം നേതൃത്വവും, ജില്ലാ പഞ്ചായത്ത് അംഗവും സ്വീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നം പര്‍വതീകരിച്ച് കാണിക്കുകയും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകം മാത്രമാണ്. ഇടത് സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ അസിസ്റ്റന്റ് എന്‍ജിനീയറെ സംരക്ഷിക്കുക മാത്രമാണ് ഇതിന് പിന്നിലെ തന്ത്രമെന്നും മങ്കട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആരോപിച്ചു.
പഴയ കെട്ടിടം പൊളിഞ്ഞ് വീണത് മുതലെടുത്ത് സ്‌കൂള്‍ പൂര്‍ണമായും അപകടത്തിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള സി.പി.എം ശ്രമം അപകടകരമാണ്. പഴയ കെട്ടിടം തകര്‍ന്ന് വീണെന്ന് കരുതി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ ഒരിക്കലും അനുവദിക്കില്ല. സംഭവത്തിന് ഉത്തരവാദിയായ അസി.എന്‍ജിനീയറെ മാറ്റി നിര്‍ത്തി സംഭവം അന്യേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ടി.ഹമീദ് അധ്യക്ഷനായി. ടി.കെ ശശീന്ദ്രന്‍, എം.അസ്്‌ലം മാസ്റ്റര്‍, അഡ്വ.ടി.കുഞ്ഞാലി, അഡ്വ.കെ അസ്ഗര്‍ അലി, പി.കൃഷ്ണദാസ്, പി.കെ കുഞ്ഞാലിക്കുട്ടി, ടി.നാരായണന്‍, യു.കെ അബൂബക്കര്‍, പി.മുഈനുദ്ദീന്‍, സി.ഷൗക്കത്ത് അലി, പി.കെ നൗഷാദ്, കളത്തില്‍ മുഹമ്മദാലി, നൗഷാദ് ചേരിയം, മദീന മുഹമ്മദ്, യു.മുസ്തഫ റഫീഖ്, ടി.ടി മണി, മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."