സ്കൂളിന്റെ അനധികൃത കെട്ടിടം: യൂത്ത്ലീഗ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
തിരൂര്‍: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കല്പിച്ച് കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോകുന്ന എം.ഇ.ടി സ്കൂളിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ യൂത്ത്ലീഗ് കമ്മിറ്റി നഗരസഭാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുനിസിപ്പല്‍ എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍ തുടങ്ങിയവരോടാണ് യൂത്ത്ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയത്.
സംഭവത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും ഫിറ്റ്നസ് പോലുമില്ലാത്ത കെട്ടിടത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള സ്കൂള്‍ അധികൃതരുടെ ശ്രമം തടയണമെന്നും നേതാക്കള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കെട്ടിടം തകര്‍ന്നു വീഴുന്ന വാര്‍ത്തകള്‍ തിരൂരില്‍ നിന്ന് കേള്ക്കാനിടയാവരുതെന്നും ഉദ്യോഗസ്ഥരുടെ നിസംഗത ഇനിയുമുണ്ടാകുകയാണെങ്കില് ശക്തമായ പ്രതിഷേധത്തിന് നഗരസഭ വേദിയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അനധികൃത കെട്ടിടത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും നിര്‍മാണം നിര്‍ത്തിവെപ്പിക്കുമെന്നും പൊലിസില്‍ പരാതി നല്‍കുമെന്നും യൂത്ത്ലീഗിന് നേതൃത്വം ഉറപ്പു നല്കി. ചര്‍ച്ചയില്‍ ഇസ്മായില്‍ കണ്ടാത്ത്, കെ.കെ റിയാസ്, ഹാരിസ് അന്നാര, യൂസുഫ് തെക്കുമുറി, ഇര്‍ഷാദ് ഏഴൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."