HOME
DETAILS
MAL
ശബരിമലയിലെ സ്ത്രീപ്രവേശനം സനാതന ധര്‍മ്മത്തിനെതിരല്ല: സന്ദീപാനന്ദഗിരി
backup
March 02 2017 | 21:03 PM
ആലക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സനാതന ധര്‍മ്മത്തിന് എതിരല്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. തിമിരി ശിവക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസപ്രമാണങ്ങളുടെ ശാസ്ത്രീയ വശം മനസിലാക്കാതെ അന്ധമായ വിശ്വാസ പ്രമാണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഹൈന്ദവരുടെ സംരക്ഷകര്‍ എന്ന് പറഞ്ഞു നടക്കുന്നത്. വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗം വളച്ചൊടിച്ചവരാണ് സ്വാമിജിയുടെ ഫോട്ടോ പ്രൊഫൈലില്‍ സ്ഥാപിച്ച് നാട്ടില്‍ മതഭ്രാന്ത് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ഒ.കെ വാസു ഉദ്ഘാടനം ചെയ്തു. ഇ.വി വിനോദ് അധ്യക്ഷനായി. എക്‌സിക്യൂട്ടിവ് ഓഫിസര്‍ സോമന്‍, കെ രതീഷ്, കെ കുഞ്ഞിക്കണ്ണന്‍, ഇ.വി മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."