ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റായിരിക്കും: തോമസ് ഐസക്
തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ത്രീ സുരക്ഷാ പദ്ധതിക്കും വിലക്കയറ്റം തടയുന്നതിനും സാധാരണക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പണം കണ്ടെത്തും. ഇതിനായി പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ഇന്ന്: നോട്ട് പ്രതിസന്ധി മറികടക്കാന്‍ പാക്കേജ്
ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിന് ബജറ്റ് പിന്തുണയുണ്ടാകും. നിക്ഷേപത്തിലൂന്നിയ ബജറ്റിനാണ് പ്രാധാന്യം നല്‍കുക. പ്രഖ്യാപനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് ഇന്ന തോമസ് ഐസക് അവതരിപ്പിക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റെന്ന പ്രത്യേകതയുമുണ്ട്. തോമസ് ഐസകിന്റെ എട്ടാമത്തെ ബജറ്റ് അവതരണമാണിത്. പിണറായി മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."