HOME
DETAILS
MAL
ജില്ലാ ആശുപത്രിയുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും: ഒ.ആര് കേളു എം.എല്‍.എ
backup
June 15 2016 | 03:06 AM
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഒ.ആര് കേളു എം.എല്‍.എ. എം.എല്‍.എ ആയ ശേഷം ആദ്യമായി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരില്‍ നിന്നും ഓരോ വിഭാതത്തിലെയും ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജീവനക്കാരില്ലാത്തതുള്പ്പടെ നിരവധി പരാതികളാണ് എം.എല്‍.എക്ക് ലഭിച്ചത്. ഇന്ന് നടക്കുന്ന എച്ച്.എം.സി യോഗത്തില്‍ ആശുപത്രിയിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും.
എല്ലാ മാസവും യോഗങ്ങള്‍ ചേരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രശ്നങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആശുപത്രിയില്‍ യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."