കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാല ഇടതുപക്ഷം ഉപേക്ഷിച്ചു??
കോട്ടക്കല്‍: ആയുര്‍വ്വേദ നഗരിക്ക് അഭിമാനമായിരുന്ന കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലയെ ഇടതുപക്ഷ സര്‍ക്കാര്‍ അവഗണിച്ചു. ഇതോടെ നേരത്തെ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം പാഴ് വാക്കായി. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതിയെ നിയമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ സര്‍വകലാശാല സംബന്ധിച്ച് ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പല തവണ സര്‍വകലാശാല വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രി തന്നെയാണ് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുമെന്നും സമിതിയെ നിയമിക്കുമെന്നും മറുപടി നല്‍കിയിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.
മലപ്പുറം ജില്ലാ കലക്ടറെ സ്പെഷല്‍ ഓഫിസറായി നിയമിക്കുകയും ആയുര്‍വേദ കോളെജില്‍ സ്പെഷ്യല്‍ ഓഫീസ് തുറക്കുകയും ചെതിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."