ഇടത് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചു: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: രണ്ടരലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടപത്രികയില്‍ പ്രഖ്യാപിച്ച് അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്തിലുള്ള ഇടതു പക്ഷസര്‍ക്കാര്‍ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കിയിരിക്കുന്ന അവസ്ഥയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ്. സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളിലൊന്നും നിയമനങ്ങള്‍ നടക്കുന്നില്ല.
പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിനു ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട് ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ യുവജനങ്ങളോടുള്ള വഞ്ചനനിറഞ്ഞ സമീപനം. പല റാങ്ക് ലിസ്റ്റുകളുടേയും കാലാവധി ഈ മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കെ.എ.എസിലെ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊല്ലം പി.എസ്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം അധ്യക്ഷനായി.
പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ്, വിഷ്ണുവിജയന്‍, സോണിയ ഷാനൂര്‍,ആര്‍.എസ് അബിന്‍, സാജുഖാന്‍, അജു ചിന്നക്കട, ഷാന്‍ വടക്കേവിള, ഒ.ബി രാജേഷ്, ആര്‍.എസ് രാഹുല്‍, എസ്.പി അതുല്‍, സച്ചു പ്രതാപ്, അര്‍ഷാദ് മുതിരപ്പറമ്പ്, സിദ്ദീക്ക്, ഷെഫീക്ക്,സജയന്‍,അജു ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."