HOME
DETAILS

ലൈസന്‍സ് ഇല്ലാതെ ഹെലികാം പറത്തരുത്, കലക്ടറുടെ അനുമതി വാങ്ങണം; സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്

  
backup
June 15 2016 | 04:06 AM

helicam-use

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍കൂട്ടി അനുമതി വാങ്ങാതെ ഹെലികാമറകള്‍ ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് കത്തയച്ചു.

ഹെലികാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ട് 2014 നവംബറില്‍ വ്യോമയാനമന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്ത് സിനിമ, ആല്‍ബം എന്നിവയുടെ ചിത്രീകരണത്തിനും ഉത്സവം, വിവിധ സംഘടനകളുടെ പരിപാടികള്‍ എന്നിവയ്ക്കും ഹെലികാമറകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വ്യോമയാന ഡയറക്ടര്‍ കത്തയച്ചത്.

ഏതെങ്കിലും പ്രദേശത്ത് ഹെലികാമറകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിക്കണമെന്ന് വ്യോമയാന ഡയറക്ടര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഹെലികാമറ പ്രവര്‍ത്തിപ്പിക്കുന്നതിനു സിവില്‍ വ്യോമയാന ഡയറക്ടറേറ്റില്‍നിന്ന് പ്രത്യേക ലൈസന്‍സ് വാങ്ങണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതുകൂടാതെ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകം അനുമതിയും വാങ്ങണം. തറനിരപ്പില്‍നിന്ന് 200 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. 200 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സമീപത്തെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റില്‍നിന്ന് ക്ലിയറന്‍സ് വാങ്ങണം. ഹെലികാമറകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും നിര്‍മാതാക്കളുടെ അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രമേ ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പാടുള്ളൂവെന്നും നിര്‍ദേശത്തിലുണ്ട്. ഹെലികാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് 18 വയസ് പൂര്‍ത്തിയാകണമെന്നും കേന്ദ്രം നിര്‍ദേശത്തിലുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഹെലികാമറകളുടെ ഉപയോഗം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 20,000 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകുന്ന ഹെലികാമറകള്‍ വിവാഹ ഫോട്ടോഗ്രാഫര്‍മാരടക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം പാങ്ങോട് സൈനിക ആസ്ഥാനത്തിനു സമീപം ഒരു ഹെലികാമറ തകര്‍ന്നുവീണിരുന്നു. തുടര്‍ന്ന് ഇവയുടെ ഉപയോഗം വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ വ്യോമയാന മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.

കേന്ദ്രസുരക്ഷാ ഏജന്‍സിയും ഡ്രോണുകളുടെ ഉപയോഗം നിരോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രചാരണ പരിപാടികള്‍ ചിത്രീകരിക്കുന്നതിന് ചില ദേശീയ ചാനലുകള്‍ ഹെലികാമറ ഉപയോഗിക്കാന്‍ അനുമതി തേടിയെങ്കിലും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ വിഭാഗം നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago