HOME
DETAILS
MAL
ഡല്‍ഹിയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാം; സത്യപ്രതിജ്ഞയ്ക്ക് ശേഷം അമിത്ഷായെ സന്ദര്‍ശിച്ച് കെജ്‌രിവാള്‍
backup
February 19 2020 | 11:02 AM
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയത് .നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത് .
' ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. വളരെ നല്ലതും ഫലപ്രദവുമായ ഒരു ചര്‍ച്ചയാണ് നടത്തിയത് . ഡല്‍ഹിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി വികസനത്തിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു ' യോഗത്തിനു ശേഷം കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 16നാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."