HOME
DETAILS
MAL
റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മുപ്പതാം വാർഷികം ഫെബ്രുവരി 28ന്
backup
February 19 2020 | 13:02 PM
റിയാദ്: റിയാദ് കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ മുപ്പതാം വാർഷികവും ഇ അഹമ്മദ് സാഹിബ് അനുസ്മരണവും ഫെബ്രവരി 28ന് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകിട്ട് 3 മണിക്കാരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി (എം.എൽ.എ)യും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം അഷ്ക്കർ ഫറോക്കും പങ്കെടുക്കും. പ്രതിനിധി സമ്മേളനം, പഠന ക്ലാസ്സ്, ഫോട്ടോ എക്സിബിഷൻ എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അബ്ദുൾ മജീദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ, മണ്ഡലം യോഗം സമ്മേളന വിജയത്തിനായി വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
വി കെ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), സി പി മുസ്തഫ, എം മൊയ്തീൻ കോയ, റസാക്ക് വളക്കൈ, ജലീൽ തിരൂർ, ടി പി മുഹമ്മദ്, എൻ സി മുഹമ്മദ്, അബൂബക്കർ ഹാജി ബ്ലാത്തൂർ, അബ്ദുൾഖാദർ മക്ക ഹൈപ്പർ മാർക്കറ്റ്, അഷ്‌റഫ് മദീന ഹൈപ്പർ മാർക്കറ്റ്, ഇബ്രാഹിം വളക്കൈ (രക്ഷാധികാരികൾ), യു പി മുസ്തഫ (ചെയർമാൻ), അബ്ദുൾ മജീദ് പയ്യന്നൂർ (ജനറൽ കൺവീനർ), അൻവർ വാരം (കൺവീനർ), യാക്കൂബ് തില്ലങ്കേരി, ഹുസ്സൈൻ കുപ്പം, സൈഫു വളക്കൈ, മുഹമ്മദ് ബുഷ്ർ, മുഹമ്മദ് കണ്ടക്കൈ, ശരീഫ് കളറോഡ്, ബഷീർ കൂത്തുപറമ്പ്, മെഹബൂബ് ചെറിയവളപ്പ്, ശരീഫ് തിലാന്നൂർ, സുബൈർ പാപ്പിനശ്ശേരി (വൈസ് ചെയർമാൻ), ഹാഷിം കാഞ്ഞിരോട്, അബ്ദുറഹ്മാൻ കൊയ്യോട്, ഷൗക്കത്ത്, നൗഷാദ് അഴീക്കോട്, ബഷീർ കല്യാശ്ശേരി, ഷംസു നുച്യാട്, ലിയാക്കത്ത് നീർവേലി, ഇസ്ഹാഖ് തളിപ്പറമ്പ്, നൗഷാദ് ധർമ്മടം, നൗഷാദ് തലശ്ശേരി, സമീർ കാഞ്ഞിരോട് (ജോയിന്റ് കൺവീനർ), മുഖ്താർ പിടിപി, ഷഫീഖ് കൂടാളി (കോർഡിനേറ്റേഴ്‌സ്), വളണ്ടിയർ :മുത്തലിബ് ശ്രീകണ്ഠപുരം (ക്യാപ്റ്റൻ), ഇബ്രാഹിം കുട്ടി വളക്കൈ, മുസ്തഫ പാപ്പിനിശ്ശേരി, ജാഫർ പാട്യം, അഷ്‌റഫ് കല്ലായി, റസാക്ക് മണക്കായി (വൈസ് ക്യാപ്റ്റൻ), ശബാബ് പടിയൂർ, റാഷിദ് മാണിയൂർ, റഫീഖ് സി സി, ഇർഷാദ് കായക്കൂൽ, കബീർ ധർമ്മടം, നജീബ് (പബ്ലിസിറ്റി) എന്നിവരാണ് ഭാരവാഹികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."