തിരുവാലിയില്‍ കാട്ടുതേനീച്ചയുടെ ആക്രമണം; ആറു പേര്‍ക്ക് പരുക്ക്
വണ്ടൂര്‍: തിരുവാലിയില്‍ കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. നടുവത്ത് പൊട്ടാലുങ്ങളിലെ കൃഷിയിടത്തിലാണ് ആക്രമണമുണ്ടായത്. ഗുരുതര പരുക്കേറ്റ പൊട്ടാലുങ്ങല് സ്വദേശി മഞ്ഞക്കണ്ടന്‍ കുഞ്ഞിമുഹമ്മദി(56)നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്.
പൊട്ടാലുങ്ങല് പുല്ലാനിക്കാട് ശാന്തകുമാരി (70), തൊണ്ടംവീട്ടില് വേലായുധന് (60), പത്തൂരാന്‍ ശമീം ബാബു (37), പത്തൂരാന്‍ റാഫി (18), പെരിക്കാന്ത്ര ഗോവിന്ദന് (66) എന്നിവര്‍ക്കും പരുക്കേറ്റു. ഇവര്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തേനീച്ചകള്‍ കുത്തേറ്റ് കുഞ്ഞിമുഹമ്മദിന് ബോധം നഷ്ടപ്പെട്ടിരുന്നു.പുല്ലരിയുന്നതിനിടെയാണ് കുഞ്ഞിമുഹമ്മദിനെയും ശാന്തകുമാരിയെയും തേനീച്ച ആക്രമിക്കുന്നത്. ഇരുവരുടെയും ബഹളം കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയവരാണ് മറ്റുള്ളവര്‍. അതേസമയം, കാട്ടുതേനീച്ചയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കുഞ്ഞിമുഹമ്മദ് സുഖം പ്രാപിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."