കാലിക്കറ്റ് സര്‍വകലാശാല 15-06-2016 അറിയിപ്പുകള്‍
ട്രയല്‍ അലോട്ട്‌മെന്റ്
ജൂണ്‍ 18-ന് പ്രസിദ്ധീകരിക്കും
ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 18ന് പ്രസിദ്ധീകരിക്കും. മാനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതുവരെ ക്യാപ് ഐഡി എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ഫീസോടെ മൂന്നാം അലോട്ട്‌മെന്റിന് ശേഷം അവസരം ഉണ്ടാവും.
എം.എസ്.സി കംപ്യൂട്ടര്‍
സയന്‍സ് പ്രവേശന പരീക്ഷ
ജൂണ്‍ 18-നടത്തുന്ന എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ംംം.രൗീിഹശില.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0494 2407016, 2407017.
ബി.കോം സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ പാര്‍ട്ട് മൂന്നിന് മാത്രം
1985 മുതല്‍ 2004 വരെ ബി.കോം കോഴ്‌സിന് പ്രവേശനം നേടിയവര്‍ക്കായി സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ പാര്‍ട്ട് മൂന്ന് വിഷയങ്ങള്‍ക്ക്് മാത്രമായിരിക്കും. അപേക്ഷ സാധാരണ ഫോമില്‍ ജൂണ്‍ 16 മുതല്‍ ജൂലൈ 25 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീ പേപ്പര്‍ ഒന്നിന് 2,750 രൂപ. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ:
തിയതി നീട്ടി
വിദൂരവിദ്യാഭ്യാസം മുഖേന രജിസ്റ്റര്‍ ചെയ്ത രണ്ടാം സെമസ്റ്റര്‍ ബി.എ,ബി.എസ്.സി മാത്തമാറ്റിക്‌സ്,ബി.എസ്.സി കൗണ്‍സലിങ് സൈക്കോളജി,ബി.കോം,ബി.ബി.എ.ബി.എം.എം.സി,ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസി എസ്എസ്) റഗുലര്‍ പരീക്ഷക്ക് ആയിരം രൂപ സൂപ്പര്‍ ഫൈനോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 24 വരെ നീട്ടി.
പരീക്ഷാ അപേക്ഷ
എം.എസ്.സി ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷയുടെ അപേക്ഷ, എ.പി.സി, ചലാന്‍ സഹിതം പരീക്ഷാഭവനില്‍ പിഴകൂടാതെ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 12 വരെ നീട്ടി.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ എല്‍.എല്‍.ബി (2008 പ്രവേശനം) റഗുലര്‍,സപ്ലിമെന്ററി, ബി.ബി.എ-എല്‍.എല്‍.ബി (2011 പ്രവേശനം) റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 24-ന് രാവിലെ 9.30-ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം, 2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ജൂലൈ ഏഴിന് രാവിലെ 9.30-ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ എം.എഎം.എസ്.സി,എം.കോം,എം.എസ്.ഡബ്ല്യൂ,എം.എല്‍.ഐ.എസ്.സി,എം.സി.ജെ,എം.ജെ.ടിഎം.ടി.എ (സിയുസിഎസ്എസ്) റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 22-ന് ആരംഭിക്കും.
പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ,എം.എസ്.സി,എം.കോം,എം.ബി.എ,എം.സി.ജെ,എം.എല്‍.ഐ.എസ്.സിഎം.ടി.എ റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 22ന് ആരംഭിക്കും.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളില്‍ ജൂണ്‍ 24 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എ,ബി.എസ്.സി,ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍,ബി.കോം,ബി.ബി.എ,ബി.എം.എം.സി,ബി.സി.എബി.എസ്.ഡബ്ല്യൂ,ബി.ടി.എ ബി.ടി.എച്ച്.എം ബി.വി.സിബി.എച്ച്.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ പരീക്ഷകള്‍ ജൂലൈ 14ലേക്ക് മാറ്റി.
ബി.എസ്.സി കൗണ്‍സിലിങ് സൈക്കോളജി
പ്രാക്ടിക്കല്‍ പരീക്ഷ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എസ്.സി കൗണ്‍സലിങ് സൈക്കോളജി (സിസിഎസ്എസ്) പ്രാക്ടിക്കല്‍ പരീക്ഷ കൈതപൊയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് ഹെല്‍ത്തില്‍ ജൂണ്‍ 15-നും, പെരുവള്ളൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജൂണ്‍ 21-നും ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
എം.ജെ.ടി ഇന്റേണല്‍ മാര്‍ക്ക്
മൂന്നാം സെമസ്റ്റര്‍ എം.ജെ.ടി (സിയുസിഎസ്എസ്) റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് ജൂണ്‍ 20 വരെ അപ്‌ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."