സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളി
അമ്പലത്തറ: കാഞ്ഞങ്ങാട് നഗരത്തിലെ മാലിന്യം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തള്ളി. പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ചാലിങ്കാലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കപ്പണക്കുഴിയിലാണ് സ്വകാര്യ ആശുപത്രി, ആയൂര്‍വേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ സിറിഞ്ച്, കോട്ടണ്‍ തുടങ്ങിയവ അടങ്ങിയ മാലിന്യം തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. സംഭവമറിഞ്ഞ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍, വൈസ്പ്രസിഡന്റ് പി. കൃഷ്ണര്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വേലായുധന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ബിന്ദു എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."