പൊലിസും മാവോയിസ്റ്റുകളും സൈ്വര്യം കെടുത്തുന്നുവെന്ന് ആദിവാസികള്‍
കാളികാവ്: മാവോയിസ്റ്റുകളും പൊലിസും സൈ്വര്യം കെടുത്തുന്നതായി ആദിവാസികള്‍. മഞ്ചക്കണ്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കലക്ടറുടെ തെളിവെടുപ്പിലാണ് ആദിവാസികള്‍ പൊലിസിനെയും മാവോയിസ്റ്റുകളേയും തള്ളിപ്പറഞ്ഞത്. തോക്കുകളുമായി ഊരുകളില്‍ എത്തുന്ന മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്നാണ് ആദിവാസികളുടെ മൊഴി.
മഞ്ചകണ്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു തിങ്കളാഴ്ച മൊഴിയെടുക്കല്‍ നടന്നത്. പൊലിസുകാര്‍ അട്ടപ്പാടി ആദിവാസി ഊരുകളില്‍ എത്തി മൊഴി നല്കാന് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഷോളയാര്‍ മേഖലയില്‍ നിന്നുള്‍പ്പടെ നൂറോളം ആദിവാസികള്‍ മൊഴി നല്കാന് എത്തി. രാത്രി കാലങ്ങളില്‍ ആയുധങ്ങളുമായി എത്തുന്ന മാവോയിസ്റ്റുകള്‍ ഉറക്കം കെടുത്തുന്നുണ്ടെന്ന് ആദിവാസികള്‍ കലക്ടറെ ധരിപ്പിച്ചു. മാവോയിസ്റ്റുകളെത്തിയ വിവരമറിഞ്ഞെത്തുന്ന സായുധ സേനയായ തണ്ടര്‍ബോള്‍ട്ടും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആദിവാസി ഊരുകള്‍ക്ക് ഇരുകൂട്ടരേയും ആവശ്യമില്ലെന്നും ആദിവാസികള്‍ കലക്ടര്‍ക്ക് നല്കിയ മൊഴിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."