ബി.ജെ.പിക്കെതിരായ കൂട്ടായ്മയില്‍ ഇടതിനും സ്ഥാനമുണ്ടാകും: പി.കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ബി.ജെ.പിക്കെതിരായ മതേതര കൂട്ടായ്മയില്‍ ഇടതുപക്ഷത്തിനും സ്ഥാനമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തലത്തില്‍ വ്യത്യസ്ത ചേരിയിലാണെങ്കിലും ദേശീയതലത്തില്‍ വര്‍ഗീയതക്കെതിരേ രൂപംകൊള്ളുന്ന മുന്നണിയില്‍ ഇടതുപക്ഷത്തെ ഒപ്പം നിര്‍ത്തുന്നതില്‍ തെറ്റില്ല. മതേതര കൂട്ടായ്മയുടെ പരാജയം മൂലമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്്. ഇനി അത്തരമൊരു അവസ്ഥ വരാതിരിക്കുവാന്‍ ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മയുണ്ടാകും. സംസ്ഥാനങ്ങളില്‍ അതത് സാഹചര്യത്തിനനുസരിച്ചും കൂട്ടായ്മകള്‍ രൂപപ്പെടും. അതിനുദാഹരണമാണ് ബംഗാളില്‍ കണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ വ്യത്യസ്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇവിടെ ബി.ജെ.പി ഒരു ശക്തിയേയല്ല. യു.ഡി.എഫും എല്‍.ഡി.എഫുമാണ് പ്രബല കക്ഷികള്‍ ,ഇവര്‍ രണ്ട് ചേരിയിലാണ്.
രാജ്യത്ത് ഇന്ന് വ്യത്യസ്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യത്തിനു മുന്‍പ് നിലനിന്നിരുന്ന ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതക്ക് തന്നെ എതിരാണിത്. ആവശ്യമുള്ള സമയത്ത് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി തന്നെ കുറുക്കുവഴിക്ക് ഇത് ഉപയോഗിക്കുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതാണ്.
പിണറായി വിജയനെതിരേ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന അപലപനീയമാണ്. ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."