ജി.എസ്.ടി നൂറ്റാണ്ടിലെ മണ്ടത്തരം: സുബ്രഹ്മണ്യ സ്വാമി
ഹൈദരാബാദ്: മോദി സര്‍ക്കാരിന്റെ ഏറെ വിമര്‍ശിക്കപ്പെട്ട നികുതി പരിഷ്‌കാരമായ ജി.എസ്.ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി. 21ാം നൂറ്റാണ്ടിലെ വമ്പന്‍ മണ്ടത്തരമാണ് ജി.എസ്.ടിയെന്ന് പ്രഗ്ന ഭാരതി സംഘടിപ്പിച്ച ഇന്ത്യ- 2030ഓടെ സാമ്പത്തിക വന്‍ശക്തി എന്ന പരിപാടിയില്‍ സംസാരിക്കവെ രാജ്യസഭാ അംഗം കൂടിയായ സ്വാമി പറഞ്ഞു.
പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചാലേ രാജ്യത്തിന് 2030ഓടെ വന്‍ശക്തിയാവാന്‍ പറ്റൂ. അതു തുടര്‍ന്നാല്‍ ചൈനയെ മറികടന്ന് 50 വര്‍ഷത്തിനകം ഒന്നാം നമ്പര്‍ സ്ഥാനത്തിനു വേണ്ടി യു.എസിനെ വെല്ലുവിളിക്കാന്‍ സാധിക്കും.
തന്റെ ഭരണകാലത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന് സമുന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
രാജ്യം ഇത്രയും കാലം എട്ടു ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ റാവുവിന്റെ പിഷ്‌കാരങ്ങളില്‍ നിന്ന് നാം മുന്നോട്ടു പോയിട്ടില്ല എന്നാണര്‍ഥം. 1990കളില്‍ റാവു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് ഇവ നടപ്പാക്കിയത്.
നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്താനുള്ള 3.7 ശതമാനം കഴിവ് ആര്‍ജിക്കണമെങ്കില്‍ അഴിമതിക്കെതിരേ പോരാടുകയും നിക്ഷേപകരെ ആദരിക്കുകയും വേണം. അവരെ വരുമാന നികുതിയും ജി.എസ്.ടിയും കൊണ്ട് ഭയപ്പെടുത്തരുത്. ആര്‍ക്കും മനസ്സിലാകാത്ത സങ്കീര്‍ണമായ ഒന്നാണീ ജി.എസ്.ടി. രാജസ്ഥാനില്‍ നിന്നു നിരധിപേര്‍ വന്ന് ഞങ്ങള്‍ക്ക് കംപ്യൂട്ടറില്ല, ജി.എസ്.ടി എങ്ങനെ അപ്‌ലോഡ് ചെയ്യുമെന്ന് ചോദിക്കുന്നു. ഞാന്‍ പറഞ്ഞു, നിങ്ങളിത് തലയില്‍ അപ്‌ലോഡ് ചെയ്ത് പ്രധാനമന്ത്രിയുടെ അടുത്തു ചെന്ന് അദ്ദേഹത്തോടു പറയൂ എന്ന്.
ജനങ്ങളുടെയടുത്ത് ചെലവഴിക്കാന്‍ പണമില്ലാത്തതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് സ്വാമി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ആവശ്യങ്ങള്‍ കുറഞ്ഞു. ഇത് സാമ്പത്തിക ചക്രത്തിന് തടസമുണ്ടായി- അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."