HOME
DETAILS
MAL
'സൂര്യാഘാതം; ഇന്നു മുതല്‍ ജോലി സമയം ക്രമീകരിക്കണം'
backup
March 03 2017 | 21:03 PM
കല്‍പ്പറ്റ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ സൂര്യാഘാത സാധ്യതയുള്ള സമയത്ത് പണിയെടുപ്പിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ തൊഴിലുടമകളും ഇന്നു മുതല്‍ ജോലി സമയം ക്രമീകരിക്കണം.
ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി- തൊഴിലുടമാ പ്രതിനിധി യോഗത്തിലാണ് തീരുമാനം. ജില്ലാ ലേബര്‍ ഓഫിസര്‍ കെ സുരേഷ്, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ.ടി ബാലകൃഷ്ണന്‍, എസ് വേണുഗോപാല്‍, പി.കെ മൂര്‍ത്തി, എന്‍.ഒ ദേവസ്സി, സുരേഷ് ബാബു, എ ബാലചന്ദ്രന്‍, പി.വി കുഞ്ഞിമുഹമ്മദ്, പി.കെ.മുരളീധരന്‍, സാം പി. മാത്യു, മമ്മി സി.ഡി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."