HOME
DETAILS

മണിപ്പൂരില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്, യു.പിയില്‍ ആറാം ഘട്ടം

  
Web Desk
March 03 2017 | 21:03 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%98

ഇംഫാല്‍ലഖ്‌നോ: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ രംഗപ്രവേശത്തോടെ രാഷ്ട്രീയശ്രദ്ധ നേടിയ മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. രണ്ടുഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആകെ 60 മണ്ഡലങ്ങളില്‍ 38 ഇടത്താണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. ആറാംഘട്ടത്തില്‍ ഇന്ന് 49 മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്.
കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ മണിപ്പൂരില്‍ രാവിലെ ഏഴിന് തെരഞ്ഞെടുപ്പ് ആരംഭിക്കും. കിഴക്കന്‍ ഇംഫാല്‍, പടിഞ്ഞാറന്‍ ഇംഫാല്‍, ബിശ്‌നുപൂര്‍, മലയോര ജില്ലകളായ ചുരാചന്ദ്പൂര്‍, കങ്‌പോക്പി എന്നിവിടങ്ങളില്‍ ആകെ 1,643 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 168 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ആകെ 19,02,562 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 9,28,573 ആണ്‍ വോട്ടര്‍മാരും 9,73,989 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
15 വര്‍ഷമായി സംസ്ഥാനത്ത് ഭരണം തുടരുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് അവകാശപ്പെടുമ്പോള്‍ സംസ്ഥാനത്ത് പുതിയ തരംഗമുണ്ടാകുമെന്ന് ബി.ജെ.പി വാദിക്കുന്നു. എന്നാല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള ജനവിധിയാകും തെരഞ്ഞെടുപ്പെന്ന് ഇറോം ശര്‍മിളയുടെ പ്രജാ പാര്‍ട്ടി അവകാശപ്പെടുന്നു.
യുനൈറ്റഡ് നാഗാ കൗണ്‍സില്‍ സംസ്ഥാനത്തിനുമേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധമാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രധാനമായും ചര്‍ച്ചയായത്. ഇതിനെ തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ഇതിനുപുറമെ, സംസ്ഥാനത്തെ വികസനമുരടിപ്പ്, അഴിമതി, സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗം, വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനനില എന്നിവയെല്ലാം പ്രചാരണത്തില്‍ വിഷയമായി.
രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ് അടക്കമുള്ള ബി.ജെ.പി ദേശീയ പ്രമുഖരും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയിരുന്നു.
തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ മത്സരിക്കുന്ന ഇറോം ശര്‍മിളയിലാണ് എല്ലാ കണ്ണുകളുമുള്ളത്. മണിപ്പൂരിലെ സൈനിക അമിതാധികാരത്തിനെതിരേ ലോക ശ്രദ്ധയാകര്‍ഷിച്ച 16 വര്‍ഷംനീണ്ട നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച അവര്‍ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്(പ്രജാ) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു മത്സരരംഗത്തുണ്ട്. കന്നി രാഷ്ട്രീയ അങ്കത്തില്‍ അഞ്ചിടത്ത് മാത്രമാണ് പാര്‍ട്ടി മത്സരിക്കുന്നതെങ്കിലും ഇറോം ശര്‍മിള അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നൂറിലേറെ ശതകോടീശ്വരന്മാരും ക്രിമിനലുകളും മത്സരരംഗത്തുള്ള ഉത്തര്‍പ്രദേശിലെ ആറാംഘട്ടത്തില്‍ 1.72 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 77.84 ലക്ഷം സ്ത്രീകളും 94.60 ലക്ഷം പുരുഷന്മാരുമാണ്. ആകെ 635 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.
എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ അഅ്‌സംഗഢ്, വിവാദ ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങള്‍ ഈ പരിധിയിലാണു വരുന്നത്. കഴിഞ്ഞ തവണ 49 മണ്ഡലങ്ങളില്‍ 27 ഇടത്ത് എസ്.പിയും ഒന്‍പതിടത്ത് ബി.എസ്.പിയും ഏഴിടത്ത് ബി.ജെ.പിയും നാലിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് സ്വതന്ത്രരുമാണു വിജയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  24 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  25 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  41 minutes ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  42 minutes ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago