HOME
DETAILS

നടിയെ ആക്രമിച്ച കേസ്, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ദിലീപ്

  
backup
January 22 2019 | 19:01 PM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%81

 

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് നടന്‍ ദിലീപ്. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ളത്. ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയുന്ന ആക്രമണ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവായി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പൊലിസ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം.
ഈ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇതേ ആവശ്യമുന്നയിച്ച് അങ്കമാലിയിലെ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ഹരജി നല്‍കിയിരുന്നു. രണ്ടിടങ്ങളിലും അപേക്ഷ തള്ളിയതിനാലാണ് ദിലീപ് സുപ്രിംകോടതിയിലെത്തിയത്. കഴിഞ്ഞമാസം കേസ് പരിഗണിക്കവെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ദൃശ്യം അടങ്ങുന്ന മെമ്മറി കാര്‍ഡ് കേസിലെ രേഖയല്ല.
കേസിനെ ബലപ്പെടുത്തുന്ന തൊണ്ടിമുതല്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് എതിര്‍വാദം ഉന്നയിക്കാന്‍ ഒരാഴ്ച കൂടി വേണമെന്നാണ് ദിലീപ് ഇന്നലെ ആവശ്യപ്പെട്ടത്.
കേസിലെ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിക്കും ഇന്നു ഹാജരാകന്‍ അസൗകര്യമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago