HOME
DETAILS

സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ ചില ബാങ്കുകള്‍ക്ക് നിഷേധാത്മക സമീപനം: എം.പി

  
backup
March 03, 2017 | 9:52 PM

%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa


ആലപ്പുഴ: പാവപ്പെട്ടര്‍ക്കുള്ള ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ കാര്യത്തില്‍ ചില പൊതുമേഖലാ ബാങ്കു മാനേജര്‍മാര്‍ നിഷേധാത്മകമായ സമീപനം കാണിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ എം.പി. ഹോട്ടല്‍ റോയല്‍പാര്‍ക്കില്‍വച്ച് ചേര്‍ന്ന 98-മത് ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കളര്‍കോട് ധനലക്ഷ്മി ബാങ്കില്‍ പി.എം.എ.വൈ പ്രകാരം വായ്പയ്ക്കപേക്ഷിച്ച ഗുണഭോക്താവിന് വാഹനം കയറുന്ന വഴിയില്ലായെന്ന മുടന്തന്‍ ന്യായം പറഞ്ഞ് വായ്പ നിഷേധിച്ച സംഭവം എം.പി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന റിസര്‍വ്വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് എം പി നിര്‍ദ്ദേശം നല്‍കി. മുദ്രാ ലോണിന്റെ കാര്യത്തിലും ഇത്തരം നിഷേധാത്മക സമീപനമാണ് ചില ബാങ്കുകള്‍ സ്വീകരിക്കുന്നത്. ആലപ്പുഴ ഐ ഡി ബി ഐ ബാങ്കില്‍ മുദ്രാ പദ്ധതി പ്രകാരം കൂണ്‍ വളര്‍ത്തല്‍ യൂണിറ്റിന് വായ്പക്കപേക്ഷിച്ച വിപിന്‍ എന്ന വ്യക്തിക്കുണ്ടായ അനുഭവം എം പി ചൂണ്ടിക്കാട്ടി. ഗുണഭോക്താവായ വിപിന്‍ താമസിക്കുന്ന തിരുവമ്പാടി വാര്‍ഡില്‍ അനുവദിച്ച 8 ഓളം വിദ്യാഭ്യാസ ലോണുകള്‍ കിട്ടാക്കടങ്ങളായി മാറിയതിനാല്‍ ലോണ്‍ അനുവദിക്കാനാവില്ലായെന്ന മുട്ടാപ്പോക്കു നയമാണ് ആലപ്പുഴ ഐ ഡി ബി ഐ ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.
പരമ്പരാഗത കയര്‍-മത്സ്യതൊഴിലാളി മേഖലയില്‍ മുദ്രാ സ്‌കീമിന്റെ കാര്യത്തിലും ചില ബാങ്കുകള്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ കഴിഞ്ഞ ത്രൈമാസ കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 23.5 കോടി രൂപ ചെലവഴിച്ചതില്‍ അഭിനന്ദനം അറിയിച്ച എം പി ചില ബാങ്കുകള്‍ മാര്‍ക്കിന്റെ കാര്യത്തിലും മറ്റും കാണിക്കുന്ന അനാവശ്യമായ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയെടുക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പലിശയിളവ് പൂര്‍ണ്ണമായും നേടിയെടുക്കുന്നുവെന്ന കാര്യം ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടു.
ഡീമോണിറ്റൈസേഷന്‍ സമയത്ത് ത്യാഗപൂര്‍ണ്ണവും കര്‍മ്മ നിരതവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ എല്ലാ ബാങ്ക് ജീവനക്കാരെയും എം പി അഭിനന്ദിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണാ മാധവന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജഗദീഷ് രാജ്കുമാര്‍, എസ് ബി ടി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീപ്രകാശ്, എസ് ബി ടി ആലപ്പുഴ റീജിയണല്‍ മാനേജര്‍ ശശീന്ദ്രന്‍ പിള്ള, മാവേലിക്കര റീജിയണല്‍ മാനേജര്‍ തോമസ് മാത്യു, നബാര്‍ഡ് ഡി ഡി എം രഘുനാഥന്‍ പിള്ള, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോസഫ് സി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  4 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  4 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  4 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  4 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  4 days ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  4 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  4 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  4 days ago