HOME
DETAILS

ബജറ്റ് ചോര്‍ന്നതില്‍ അത്ഭുതമില്ല: കെ.സി വേണുഗോപാല്‍

  
backup
March 03, 2017 | 9:52 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d


ആലപ്പുഴ :സാധാരണക്കാരുടേയും പാവങ്ങളുടേയും ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്ത ബജറ്റിന് ഒരു ഗൗരവവും രഹസ്യവും ധനകാര്യമന്ത്രി കല്‍പിച്ചിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് ചോര്‍ന്നതില്‍ യതൊരു അത്ഭൂതവും ഇല്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
പ്രതികരണം പോലും അര്‍ഹിക്കാത്ത ബജറ്റാണ് ധനകാര്യമന്ത്രി ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ' കിഫ് ബിയെന്ന പേരില്‍ 25000 കോടിയുടെ വികസനമെന്നത് അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. കിഫ് ബി യുടെ പേരില്‍ കഴിഞ്ഞ ബജറ്റിലും ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആലപ്പുഴയില്‍ നടപ്പിലായ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാന്‍ മന്ത്രിക്കു കഴിയുമോ. ബജറ്റ് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് എം പി. പറഞ്ഞു.
ബജറ്റ് ആലപ്പുഴയുള്‍പ്പെടെയുള്ള തീരദേശ മേഖലയെയും നിരാശപ്പെടുത്തി. അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ പദ്ധതികള്‍ കിഫ്ബി വഴി പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും കടല്‍ഭിത്തി നിര്‍മ്മാണത്തിന് പരിഗണന നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. കടലാക്രമണം രൂക്ഷമായ ആലപ്പുഴയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തിന് ഒരു സംരക്ഷണഭിത്തിയെന്നത് ജില്ലയുടെ മുഴുവന്‍ ആവശ്യമായിരുന്നു.
പരമ്പരാഗത രീതിയിലുള്ള കടല്‍ഭിത്തിക്കു പകരം ജൈവ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ തീരദേശത്തെ മത്സ്യതൊഴിലാളികളുടേയും സാധാരണക്കാരുടേയും ജീവന്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ളതല്ലെന്നും കടല്‍ഭിത്തി വേണ്ടെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ തുക നീക്കിവെയ്ക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നത്. തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്നും എം പി പറഞ്ഞു. നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനോ ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല.
മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച് പരാജയപ്പെട്ട കിഫ്ബിയെ ആശ്രയിച്ചാണ് ഈ ബജറ്റിലും ധനമന്ത്രി പ്രധാന പദ്ധതികളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അതേ അവസ്ഥയാണ് ഇത്തവണയും കിഫ്ബി പദ്ധതികള്‍ക്കുണ്ടാകാന്‍ പോകുന്നതെന്നും എം പി പറഞ്ഞു.
ആലപ്പുഴ ബൈപാസിന്റെ നിര്‍മ്മാണം മുടങ്ങാതിരിക്കാന്‍ ആവശ്യമായ സംസ്ഥാന വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചില്ല.
സംസ്ഥാന വിഹിതം ലഭിക്കാതെ കഴിഞ്ഞ 4 മാസങ്ങളായി പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. 30 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും വൈകിപ്പിക്കാന്‍ ഈ നടപടി കാരണമാകും. ആലപ്പുഴ മെഡിക്കല്‍ കോളേജിനേയും ബജറ്റില്‍ അവഗണിച്ചു.
സംസ്ഥാനത്തിനുതന്നെ മികച്ച വിദേശനാണ്യ വരുമാനം ഉണ്ടാക്കി നല്‍കുന്ന ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കും കാര്യമായ പരിഗണന ബജറ്റില്‍ ലഭിച്ചില്ല.മത്സ്യമേഖലയ്ക്കും കയര്‍,കശുവണ്ടിയടക്കമുള്ള പരമ്പരാഗത വ്യവസായ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചില്ല. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത ഈ ബജറ്റ് ജനങ്ങള്‍ പുഛിച്ചു തള്ളുമെന്നും എം.പി. പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  14 days ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  14 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  14 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  14 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  14 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  14 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  14 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  14 days ago