HOME
DETAILS
MAL
അനൂപ് പിന്മാറിയത് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം കിട്ടില്ലെന്നായപ്പോള്‍: ജോണി നെല്ലൂര്‍
backup
February 21 2020 | 04:02 AM
കോട്ടയം: ജോസഫുമായി ലയനചര്‍ച്ചകള്‍ ആദ്യം നടത്തിയത് അനൂപ് ജേക്കബ് ആണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍.
രണ്ടാം മന്ത്രി സ്ഥാനം അടക്കം അനൂപ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജോസഫ് അംഗീകരിച്ചിരുന്നു. ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടതോടെയാണ് ലയനനീക്കം പൊളിഞ്ഞത്. സി.എഫ് തോമസാണ് ഈ പദവി വഹിക്കുന്നതെന്ന് സൂചിപ്പിച്ച ജോസഫ് ഇക്കാര്യത്തില്‍ ഉറപ്പ് നല്കാന് തയാറായില്ല. ഇതാണ് ലയന നീക്കത്തില്‍ നിന്നും അനൂപ് പിന്മാറാന് കാരണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."