HOME
DETAILS

വെയ് രാജാവെയ്, ഒന്നു വെച്ചാല്‍ പത്ത്, പത്ത് വെച്ചാല്‍ നൂറ്‌

  
backup
January 22 2019 | 19:01 PM

vey-rajaa-vey654564545351

#അഷറഫ് ചേരാപുരം
9846344741

 

കടന്നുവരൂ.... കടന്നുവരൂ....വെയ് രാജാ വെയ് ഒന്നു വച്ചാല്‍ പത്ത്, പത്തു വച്ചാല്‍ നൂറ്.. മലയാളത്തിന്റെ വിഖ്യാത കഥാകാരന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരനെന്ന കഥാപാത്രത്തെ നമുക്കത്രയെളുപ്പം മറക്കാനാകില്ല. സമൂഹത്തെ നര്‍മമനോഹരമായി, അതിലേറെ ചിന്തോദ്ദീപകമായി സാഹിത്യത്തിലൂടെ അവതരിപ്പിച്ച സുല്‍ത്താന്‍ മലയാളിയുടെ മനസ് എത്ര കൃത്യമായാണ് അറിഞ്ഞവതരിപ്പിച്ചത്.
മെയ്യനങ്ങാതെ കാശുണ്ടാക്കുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. ഒരു പണിയുമെടുക്കാതെ ഉമ്മറപ്പടിയില്‍ കോട്ടുവായിട്ടിരിക്കുക. മാസാമാസം ഗംഭീരമൊരു തുകയുടെ ചെക്ക് വീട്ടിലെത്തുമെന്ന് പറഞ്ഞാല്‍ എന്താണതെന്ന് ഒരു വട്ടമെങ്കിലും കാതോര്‍ക്കാത്ത മലയാളിയുണ്ടോ. നാട്ടുകാരെ സുന്ദരമായി പറ്റിച്ച് അവരദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഈസിയായി അടിച്ചുമാറ്റുന്ന വിരുതന്‍മാര്‍ പണ്ടുമുണ്ടായിരുന്നു.
ചിട്ടി, വട്ടി, കറക്കിക്കുത്ത്, കുറി തുടങ്ങിയവയ്ക്കു പുറമേ ഉത്സവപ്പറമ്പുകളിലെ നാടവലിക്കല്‍, പന്തുരുട്ടല്‍ തുടങ്ങി പല ഉഡായിപ്പുകളുമായി ആളുകളെത്താറുണ്ട്. പക്ഷെ അന്നൊക്കെ ദാരിദ്ര്യത്തിന്റെ പെരുമ്പറകൊട്ടിനിടെയുള്ള ചില കസര്‍ത്തുകളായിരുന്നു ഇവ. ഒരു നേരത്തെ അന്നമെങ്കിലും വയറു നിറച്ചുണ്ണുന്നവര്‍ അപൂര്‍വമായ കാലത്ത് പൊലിസേമാന്‍മാരുടെയും നാട്ടിലെ ധാര്‍മികവാദികളുടെയും കണ്ണില്‍ പെടാതെ ഈ കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നവര്‍ വലിയ ത്യാഗികള്‍ തന്നെയായിരുന്നു.
കാലം മാറി. എണ്ണപ്പണവും പത്രാസുമെല്ലാം വന്നുചേര്‍ന്നു. നവോത്ഥാനങ്ങള്‍ പലതുമുണ്ടായി. മലയാളി ഇന്ത്യാ മഹാരാജ്യത്തെന്നല്ല ലോകത്തു തന്നെ നമ്പര്‍ വണ്ണായി. അതൊടൊപ്പം തട്ടിപ്പും പലവിധമായി. പണ്ട് ഓട്ടക്കാശിനു ഗതിയില്ലാത്ത മലയാളിയുടെ മടിക്കുത്തില്‍ കറന്‍സികള്‍ അടിഞ്ഞുകൂടിയപ്പോള്‍ ആര്‍ത്തിയും ആഡംബരവും പൊങ്ങച്ചവും കൂട്ടിനുവന്നു. ഉള്ളതൊന്നും പോര. കുശാലായി ജീവിക്കണമെങ്കില്‍ ഇനിയും കാശുവേണം.


അപ്പോഴാണ് വട്ടിപ്പലിശക്കാരനും നാടനും മറുനാടനുമായി ഹുണ്ടികകളും ബ്ലേഡുകാരനും ബാങ്കുകാരനുമൊക്കെ ഇറങ്ങിയത്. അതൊടൊപ്പം മദ്യവും മദിരാക്ഷിയും മായാജാലവുമൊക്കെയായി. അങ്ങനെയങ്ങനെ പുരോഗമിക്കവെയാണ് മലയാളിയെ ആകെയങ്ങ് രക്ഷിച്ചു കളയാനായി മൈക്രോഫിനാന്‍സ് കെണികളെത്തുന്നത്. പണ്ടൊക്കെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വന്‍ തട്ടിപ്പു കമ്പനികള്‍ വിളയാടിയിരുന്നതെങ്കില്‍ നന്മയുടെ നാട്ടിന്‍പുറങ്ങളെയും വിഴുങ്ങുന്നതായിരുന്നു ഇവ. കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും പലയിടത്തും സ്ത്രീ സാന്നിധ്യങ്ങളെ സജീവമാക്കിയപ്പോള്‍ ഈ മണ്ണില്‍ തരികിട പരിപാടികള്‍ക്കു വിത്തിടുന്നത് എളുപ്പമായി. പണമായും വസ്തുവകകളായും ബിസിനസ് പൊടിപൊടിച്ചു. വലയില്‍ കണ്ണികള്‍ കൂടിക്കൊണ്ടിരുന്നു.
പണമിരിട്ടിപ്പോ ഭൂമി കച്ചവടമോ ആണ് പണമുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമെന്ന മലയാളിയുടെ തിരിച്ചറിവാണ് തൊണ്ണൂറുകളിലെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ തുടക്കം. ഇതോടെ എല്ലാവരും പണക്കാരായി. ചിട്ടിക്കമ്പനികളുടെ വെട്ടിപ്പും ബ്ലേഡുകാരന്റെ അറവും ആട്, തേക്ക്, മാഞ്ചിയവുമൊക്കെ കഴിഞ്ഞപ്പോഴാണ് മണിചെയിനും പണമിരട്ടിപ്പു സ്ഥാപനങ്ങളും ഫ്‌ളാറ്റ് നിര്‍മാണക്കാരുമൊക്കെ ഇറങ്ങിയത്.


ശബരീനാഥുമാരുടെ അരങ്ങേറ്റമായിരുന്നു പിന്നീട്. കിട്ടിയ കാശെല്ലാം പെട്ടിയിലാക്കി അവര്‍ അര്‍മാദിച്ചു തീര്‍ന്നപ്പോഴാണ് തട്ടിപ്പിനിരയായെന്ന് പലരും അറിഞ്ഞത്. പറ്റിക്കപ്പെട്ടവര്‍ ഇപ്പോഴും ഇരുട്ടില്‍തപ്പുകയാണ്. സമാനമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും അരങ്ങേറിക്കൊണ്ടേയിരുന്നു. ആപ്പിള്‍ എ ഡേ, ബിസാര്‍ , ഹൊറൈസണ്‍ , ടൈക്കൂണ്‍ അങ്ങനെയങ്ങനെ സുന്ദരമായ പേരുകള്‍ പലതും വന്നും പോയും കൊണ്ടേയിരുന്നു. പണം നിക്ഷേപം, ഫ്‌ളാറ്റ് നിര്‍മാണം, ആഭരണക്കച്ചവടം, ഉപകരണങ്ങളുടെ വില്‍പന, സ്വപ്നത്തില്‍ പോലും വിചാരിക്കാനാവാത്ത ലാഭ വാഗ്ദാനം തുടങ്ങി പുകിലോടു പുകില്. കോടികള്‍ മാറിമറിഞ്ഞു. നിക്ഷേപകരില്‍ മുക്കാലും സാധാരണക്കാര്‍. പിടിക്കപ്പെട്ട് പൂട്ടിയ പലരും പുതിയ പേരില്‍ മുളച്ചപ്പോള്‍ ആളുകള്‍ നിരനിരയായ് അങ്ങോട്ടു വീണ്ടുംചെന്ന് പണമിട്ടുകൊണ്ടേയിരുന്നു.
വിവരസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തെ ഏറ്റവും സമര്‍ഥമായുപയോഗപ്പെടുത്തുന്ന തട്ടിപ്പു സംഘങ്ങളെയാണ് പിന്നീടു കാണുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായി. അതിനിടെ വെള്ളിമൂങ്ങയും ഇരുതലമൂരിയും ധനാകര്‍ഷണ യന്ത്രവും മാന്ത്രിക ഏലസും ഇറിഡിയവും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം ചോര്‍ത്തലും തേന്‍കെണിയുമെല്ലാം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചാകരയായി.
അതിനിടെയാണ് ആത്മീയ വാണിഭക്കാരെത്തുന്നത്. വിശ്വാസികളെ എളുപ്പം വരുതിയിലാക്കാമെന്ന തന്ത്രമാണ് ഇവിടെ ആവിഷ്‌കരിച്ചത്. വന്‍കിട കോര്‍പറേറ്റുകള്‍ ഇതിനു പിന്തുണയുമായെത്തി. ഇന്ത്യയില്‍ 15,000 കോടിയിലേറെ രൂപയുടെ ആത്മീയക്കച്ചവടം നടക്കുന്നുവെന്നാണ് ചില കണക്കുകള്‍ പറയുന്നത്. ലോകത്തെ ആത്മീയക്കമ്പോളത്തില്‍ നമ്പര്‍ വണ്ണാണ് നമ്മുടെ നാട്. ജാതിമത ഭേദമന്യെ ഇക്കാര്യത്തില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ആള്‍ ദൈവങ്ങളും ജ്യോത്സ്യന്മാരും മന്ത്രവാദികളും സിദ്ധന്മാരും വാസ്തു വിദഗ്ധരും ആസൂത്രിതമായാണ് ആളുകളെ ആത്മീയക്കെണിയില്‍ വീഴ്ത്തുന്നത്. മതം, ആള്‍ദൈവം,വര്‍ഗീയത, ഫാസിസം ഇവയുടെ സമഞ്ജസ മേളനമാണല്ലോ നമ്മുടെ മഹാരാജ്യത്തെ വാഴുന്നവരുടെ തുരുപ്പുചീട്ടുകള്‍. ഭരണകൂടത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ ആത്മീയക്കച്ചവടക്കാര്‍ക്ക് ഇനിയിവിടെയെന്തുവേണമെന്ന അവസ്ഥയായി. ആസാറാം ബാപ്പുമാര്‍ അഴികള്‍ക്കുള്ളിലായാലും അതേറ്റെടുത്തു നടത്താന്‍ നിരവധിപേര്‍ നാട്ടിലുണ്ടായി.
ഒടുക്കം ബുര്‍ക്കയിട്ടുവന്ന ഒരു ഹൈദരാബാദുകാരിപ്പെണ്ണ് വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നോരണ്ടോ പേരല്ല. ആയിരങ്ങള്‍.ഇസ്‌ലാമിന്റെ പേരുപറഞ്ഞ് ഒരു സ്ത്രീ നടത്തിയ ഭീകരമായ തട്ടിപ്പിന്റെ ചുരുളുകള്‍ നിവര്‍ന്നുവരുന്നേയുള്ളൂ.


ഹീര ഗോള്‍ഡ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്‌സ്, ഹീര ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇസ്്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ആരാന്റെ പണംകൊണ്ട് നൗഹീറത്താത്ത തീര്‍ത്തത്. ഇന്ത്യയ്ക്ക്ുപുറമെ ദുബൈ, മക്ക, ജിദ്ദ, കുവൈത്ത് എന്നിവടങ്ങളിലും കമ്പനിയ്ക്ക് ആപ്പീസുകളുണ്ടത്രെ. പലിശരഹിത ലോകം കെട്ടിപ്പടുക്കാന്‍ വിശ്വാസികളുടെ തള്ളിക്കയറ്റമായിരുന്നു. പര്‍ദയുടെ മറവില്‍ നടത്തിയ തട്ടിപ്പു പരിപാടിയിലേക്ക് ഈയാംപാറ്റകളെപ്പോലെ പാവം വനിതകള്‍ പാറിവീണു. പാവങ്ങളുടെ പണം കൈക്കലാക്കി ഹൈദരാബാദിലും മുംബൈയിലും പര്‍ദാധാരിണി ആഡംബരത്തിലാറാടുമ്പോള്‍ പാവം നിക്ഷേപകര്‍ തങ്ങളുടെ ഹലാല്‍ കച്ചവടത്തിന്റെ നിര്‍വൃതിയിലായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ഒരു സാധാരണകുടുംബത്തില്‍ ജനിച്ച നൗഹീറ എന്ന സാധാരണക്കാരിപ്പെണ്ണ് സാക്ഷരകേരളത്തിലെത്തി മുന്നൂറു കോടി പുഷ്പം പോലെ കൊണ്ടു പോയെന്നു പറയുമ്പോള്‍ നമുക്ക് ഒരു നാണക്കേടും തോന്നാനേ പാടില്ല. ഈ പുകിലൊക്കെ ഉടനങ്ങടങ്ങും. അടുത്ത തട്ടിപ്പിന് അണിയറയില്‍ ഒരുക്കങ്ങളായി. വെയ് രാജാ വെയ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago