ഏകദിന പരിശീലനം നടത്തി
പെരുമ്പാവൂര്‍ : സര്‍വ്വ ശിക്ഷാ അഭിയാന് കൂവപ്പടി ബി.ആര്.സിയുടെ പരിധിയിലുള്ള അശമന്നൂര്‍, രായമംഗലം, മുടക്കുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ മെമ്പര്‍മാരേയും ഉള്‍പ്പെടുത്തി ഏകദിന പരിശീലനം നടത്തി. കൂവപ്പടി ബ്ലോക്കില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനമികവുകളും അധ്യാപന മികവുകളും മെച്ചപ്പെടുത്തി വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതില്‍ പഞ്ചായത്ത് അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുതായിരുന്നു പരിശീലനത്തിന്റെ ഉള്ളടക്കം. ട്രെയിനര്‍മാരായ ഡാമി പോള്‍, ആരിഫ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ബി.പി.ഒ പി.ജ്യോതിഷ്, എം.ജെ ധീര, മരിയ ഷോമ, ഹിമ ജോണി, ഷൈജോ പോള്‍, ജിന്‍സി ജോസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."