സഖ്യത്തില്‍ അഭിപ്രായ ഭിന്നത; ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയേയും സോണിയ ഗാന്ധിയേയും കാണും
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വെള്ളിയാഴ്ച പ്രധാനമന്തി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും കാണും. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു.
സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായേക്കാമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഉദ്ധവ് സോണിയയെ കാണുന്നത്. മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് താക്കറെയുടെ സന്ദര്‍ശന കാര്യം പുറത്തുവിട്ടത്.
പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യ പട്ടികയിലും കോണ്‍ഗ്രസിനും എന്‍.സി.പിക്കും വിരുദ്ധമായ നിലപാടാണ് താക്കറെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."