റിപബ്ലിക്ദിന പരേഡ്: മന്ത്രി കെ.ടി ജലീല്‍ സല്യൂട്ട് സ്വീകരിക്കും
മലപ്പുറം: റിപബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് 26ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ സല്യൂട്ട് സ്വീകരിക്കും.
പരേഡിന് മുന്നോടിയായി നഗരസഭ പരിധിയിലെ സ്‌കൂളുകളെ പങ്കടുപ്പിച്ച് രാവിലെ ഏഴ് മുതല്‍ സിവില്‍ സ്റ്റേഷനില്‍നിന്ന് പ്രഭാതഭേരി നടത്തും. പ്രഭാത ഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശിഷ്ടാതിഥി രാവിലെ 8.08 ന് സിവില്‍ സ്റ്റേഷനിലള്ള യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.
രാവിലെ 8.30 ന് എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ സായുധസേന വിഭാഗത്തിലെ ഏഴ് ബറ്റാലിയനുകള്‍ പങ്കെടുക്കും. ഇതിനു പുറമെ ജില്ലയിലെ കോളജുകളില്‍നിന്നും നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍നിന്നുമുള്ള എന്‍.സി.സി, സ്‌കൗട്ട്‌സ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്‍സ് പൊലിസ് വിഭാഗങ്ങളും അണിചേരും. മികച്ച പരേഡ് ട്രൂപ്പുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ടി. ശ്രീരാമ നേതൃത്വം നല്‍കും.
എം.എസ്.പി ആംഡ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ദേവികാദാസ് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് ആയിരിക്കും. സേനാംഗങ്ങള്‍ക്കുള്ള റിഹേഴ്‌സല്‍ എം.എസ്.പി ഗ്രൗണ്ടില്‍ തുടങ്ങി. 24 വരെയാണ് റിഹേഴ്‌സല്‍ നടക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, മികച്ച രീതിയില്‍ അലങ്കരിക്കുന്ന നഗരസഭ പരിധിയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനും തീരുമാനമായി. റിപ്പബ്ലിക് പരേഡ് പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചു കൊണ്ട് നടത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
ജനപ്രതിനിധികള്‍, വകുപ്പതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരേഡ് കാണാന്‍ എത്തും. പരേഡ് വീക്ഷിക്കാന്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. അസി.കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, ജില്ലാ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."