കെ.എ.എസ് പരീക്ഷകള്‍ തുടങ്ങി, പരീക്ഷയെഴുതുന്നത് 4,00,014 പേര്
തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്) പരീക്ഷകള്‍ തുടങ്ങി. രാവിലെ 10മണി മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ് പരീക്ഷാ സമയം. 4,00,014 പേരാണ് ഇന്ന് പരീക്ഷ എഴുതുന്നത്.
പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് സമയമറിയാന്‍ പരീക്ഷാ കേന്ദ്രത്തിലെ ബെല്‍ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുന്‍പു മുതല്‍ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനല്‍ക്കാലമായതിനാല്‍ ഹാളില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മുതല്‍ ഉദ്യോഗാര്‍ഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടര്‍ന്നുള്ള പരീക്ഷയില്‍ പങ്കെടുപ്പിക്കില്ല. അപേക്ഷയില്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു തമിഴ്, കന്നട ചോദ്യക്കടലാസുകള്‍ ലഭിക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."