പിടിവിടാതെ കൊറോണ; ചൈനയില്‍ മരണം 2,300 കവിഞ്ഞു, ദക്ഷിണ കൊറിയയിലും വൈറസ് പടരുന്നു
സിയൂള്‍: ചൈനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കൊറിയയിലും പടരുന്നു. കൊറിയയില്‍ 346പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 500 തടവുകാര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. കൂടാതെ ഇറ്റലിയിലും കൊറോണയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 14 കേസുകള്‍ വെള്ളിയാഴ്ച ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മറ്റുരാജ്യങ്ങളിലേക്കും വൈറസ് പടരുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വൈറസ് പടരുന്ന സാഹചര്യത്തില്‍ സിങ്കപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്രം. അത്യാവശ്യമല്ലാത്ത യാത്രകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കാമ്പിനറ്റ്സെ ക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. നേപ്പാള്‍,ഇന്തോനേഷ്യ,വിയറ്റ്‌നാം,മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."